പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ താ യി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അടക്കം മൂന്നു പേരെ യാണ് കാണാതായത്. രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് രക്ഷാ പ്ര വര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു
പത്തനംതിട്ട : പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരെ കാണാ തായി. ചെന്നിത്തല സ്വദേശിയായ വിദ്യാര്‍ത്ഥിയായ ആദിദേവ്(18) അട ക്കം മൂന്നുപേരെയാണ് കാ ണാതായത്. രണ്ടുപേരുടെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃ ത്വം നല്‍കുന്ന സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു.
ആറന്‍മുള ഉതൃട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോ ടമാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ എട്ടരയോടെയായിരുന്നു സംഭ വം. വള്ളത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടായിരുന്നതായും കുട്ടികള്‍ ചാടിക്കയറിയതായും പ്രദേശവാസികള്‍ പറയുന്നു.
പമ്പയാറ്റില്‍ വലംവെച്ച ശേഷമാണ് ആചാരപരമായി പള്ളിയോടം ആറ ന്മുളയ്ക്ക് പുറപ്പെടാറുള്ളത്. ഇതിനായി പമ്പയാറ്റില്‍ ഇറക്കിയപ്പോഴാണ് അപകടമുണ്ടായത്. വള്ള ത്തില്‍ അമ്പതോളം പേരു ണ്ടായിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലാന്‍ഡ്രന്‍ പറഞ്ഞു.












