English हिंदी

Blog

k babu

Web Desk

കോൺഗ്രസ് നേതൃതലയോഗത്തിൽ മുൻമന്ത്രി കെ ബാബുവിന്‌ നേർക്ക് കസേരയേറും തെറിവിളിയും. എരൂർ കോൺഗ്രസ് ഓഫീസിൽ നടന്ന മണ്ഡലതല നേതൃയോഗത്തിലാണ്‌ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. മണ്ഡലം പ്രസിഡന്റ് പി ഡി ശ്രീകുമാറിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചപ്പോൾ പി ബി സതീശൻ നയിക്കുന്ന ഐഎൻടിയുസി വിഭാഗം വിമർശം ആരംഭിച്ചു. നിലവിലുള്ള കോൺഗ്രസ് നേതൃത്വത്തിനെതിരെ പരുഷമായ വാക്കുകൾ ഐഎൻടിയുസി വിഭാഗം ഉപയോഗിച്ചതോടെ കെ ബാബുവിന്റെ അനുയായികൾ എതിർപ്പുമായി എഴുന്നേറ്റു. എരൂരിലെ മുതിർന്ന കോൺഗ്രസ്‌ നേതാവായ ജിജി വെണ്ടറപ്പിള്ളി സംസാരിച്ചപ്പോൾ പി ഡി ശ്രീകുമാർ ഇടപെട്ട്‌ നേതൃത്വത്തെ വിമർശിച്ചാൽ കൈകാര്യം ചെയ്യുമെന്ന്‌ പറഞ്ഞു. ഇതോടെ പ്രകോപിതരായ ഐഎൻടിയുസിക്കാർ നേതാക്കൾക്കെതിരെ പാഞ്ഞടുത്തു.

Also read:  നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാന്‍ ടാക്സി വിളിച്ചു; ഡ്രൈവറുടെ ഇടപെടല്‍ കുഞ്ഞിനെ കണ്ടെത്താന്‍ നിര്‍ണായകമായി

ഇതിനിടെ, പിന്നിൽനിന്ന്‌ ഒരാൾ കെ ബാബുവിനുനേർക്ക് കസേര എറിഞ്ഞു. സമീപമുണ്ടായിരുന്ന ഒരാൾ കസേര തട്ടിമാറ്റിയതിനാൽ ദേഹത്തുകൊണ്ടില്ല. ബഹളം മൂത്തതോടെ ഡിസിസി സെക്രട്ടറി രാജു പി നായർ ഉൾപ്പെടെ ഇടപെട്ടെങ്കിലും ഇരുവിഭാഗവും ബഹളം തുടർന്നു. ഒച്ചകേട്ട് നാട്ടുകാരും ഓടിക്കൂടിയതോടെ യോഗം പിരിച്ചുവിട്ട് നേതാക്കൾ മടങ്ങി.