രാജ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു അംഗം നിയമസഭയില്‍ ഉണ്ടാവുന്നതില്‍ കുഴപ്പമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടാണ് കഴിഞ്ഞ തവണ തനിക്ക് ഗുണം ചെയ്തതെന്നും ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാവുന്നതാണെന്നും ഒ രാജഗോപാല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
തിരുവനന്തപുരം : കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ്-ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് തമ്മതിച്ച് ബിജെപി നേതാവ് ഒ രാജഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണ് കഴിഞ്ഞ തവണത്തെ ധാരണയെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ കഴിഞ്ഞ തനിക്ക് ലഭിച്ചിരുന്നുവെന്നും ഒ രാജഗോപാല്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. രാജ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു അംഗം നിയമസഭയില്‍ ഉണ്ടാവുന്നതില്‍ കുഴപ്പമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടാണ് കഴിഞ്ഞ തവണ തനിക്ക് ഗുണം ചെയ്തതെന്നും ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാവുന്നതാണെന്നും ഒ രാജഗോപാല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
എന്നാല്‍ ഇത്തവണ കുമ്മനം രാജശേഖരന് ആ വോട്ട് ലഭിക്കാന്‍ സാധ്യതയില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാ ന്‍ കോണ്‍ഗ്രസിന് ബിജെപി വോട്ട് മറിച്ചു നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം രാജഗോപാല്‍ പ്രതികരിച്ചിരുന്നു.’കോലി ബി സഖ്യം’ യാഥാര്‍ഥ്യമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.