തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാല്‍പ്പ ത്തിമൂന്നുകാരനായ ഡോ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. തൃക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനാണ് സ്ഥാനാര്‍ഥി യെ പ്രഖ്യാപിച്ചത്.
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഡോ.ജോ ജോസഫ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാല്‍പ്പത്തി മൂന്നുകാരനായ ഡോ ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനാണ്. തൃ ക്കാക്കര മണ്ഡലത്തിലെ വാഴക്കാല സ്വദേശിയാണ്. ഇടതുമുന്നണി കണ്‍വീ നര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.
അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് മത്സരിക്കുകയെന്ന് ജയരാ ജന്‍ പറഞ്ഞു. എഴുത്തു കാരനും സാമൂഹിക പ്രവര്‍ത്തകനുമാണ് അദ്ദേഹ മെന്നും കഴിഞ്ഞ പ്രളയ കാലത്ത് ജനങ്ങളെ സേവിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട് ജനങ്ങളുടെയാകെ അംഗീകാരം നേടിയയാളാണെന്നും ഇ പി ജയരാജന്‍ പറ ഞ്ഞു. കഴിഞ്ഞ തവണ പി ടി തോമസിനെതിരെ എല്ലുരോഗ വിദഗ്ധനായ ജെ ജേക്കബിനെയാണ് സിപി എം മത്സരിപ്പിച്ചത്. ഇക്കുറിയും മണ്ഡലം പിടിക്കാന്‍ പാര്‍ട്ടി കളത്തിലിറക്കു ന്നതും ഒരു ഡോക്ടറെ തന്നെ.
കേരളത്തിന്റെ സമഗ്രമായ വികസനം മുന്‍നിര്‍ത്തിയാണ് ഇടതുമുന്നണി ജനങ്ങളെ സമീപിക്കുന്നത്, എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കായി ജനോപകാരനടപടികള്‍ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് സഹായകമായും. മോദി സര്‍ക്കാരിനെതിരെ ഒരു ബദലായി പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോകുക യായാണ്. തൃക്കാക്കരയില്‍ ഇടതു മുന്നണി വിജയിക്കുമെന്ന് ജയരാജന്‍ പറഞ്ഞു
യുഡിഎഫ് ദുര്‍ബലമാകുകയായാണ്. മുന്നണിയില്‍ ഓരോ പാര്‍ട്ടിയും അകന്നുപോകുകയാണെന്നും ജയരാജന്‍ പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.