ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്
തിരുവനന്തപുരം :ആര്യനാട് ഈഞ്ചപുരയില്‍ കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടി ച്ചുകയറി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളു ടെ നില ഗുരുതരമാണ്.
ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.ഷെഡ് തകര്‍ന്നാണ് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
Also read: എക്സിറ്റ്പോളില്‍ വിശ്വാസമില്ല ; സര്‍വേകളില്‍ ജനവികാരം പ്രതിഫലിച്ചിട്ടില്ലെന്ന് ചെന്നിത്തല
രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ വെയ്റ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
















