ദുബായ് : നഗരത്തിന്റെ ട്രാം യാത്രയ്ക്ക് പത്താം വാർഷികം. 6 കോടി ജനങ്ങളാണ് ഇതിനോടകം ട്രാം യാത്ര നടത്തിയത്. ഇതുവരെ സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്ററും. 42 മിനിറ്റ് യാത്രയിൽ 11 സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന ട്രാം, ദുബായിലെ പൊതുഗതാഗത സൗകര്യങ്ങളുടെ പ്രൗഢി കൂടിയാണ്. അൽ സുഫൗഹ് സ്റ്റേഷനിൽ നിന്നു തുടങ്ങി ജുമൈറ ലേക്ക് ടവേഴ്സ് സ്റ്റേഷനിലേക്കുള്ള യാത്രയിൽ എത്രയോ ആയിരങ്ങളെ ട്രാം വിവിധ ലക്ഷ്യങ്ങളിലെത്തിക്കുന്നു. പാം ജുമൈറ, ദുബായ് നോളജ് വില്ലേജ്, മീഡിയ സിറ്റി, ജെബിആർ, ദുബായ് മറീന അങ്ങനെ തുടരുന്നു യാത്ര. വിനോദസഞ്ചാരികൾക്കും താമസക്കാർക്കും ഒരു പോലെ പ്രിയപ്പെട്ടതാണ് ട്രാമുകൾ. ദുബായ് മെട്രോ , ബസ്, ടാക്സി, സൈക്കിൾ എന്നീ ഗതാഗത മാർഗങ്ങളുമായി സംയോജിച്ചാണ് സർവീസ് നടത്തുന്നത്., ബസ്, ടാക്സി, സൈക്കിൾ എന്നീ ഗതാഗത മാർഗങ്ങളുമായി സംയോജിച്ചാണ് സർവീസ് നടത്തുന്നത്.
