സിപിഐ (മാവോയിസ്റ്റ്) കിഴക്കന്‍ മേഖലാ ബ്യൂറോ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയു മായ ബംഗാള്‍ സ്വദേശി പ്രശാന്ത് ബോസ്(കിഷന്‍ദാ)ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യയും മാവോ യിസ്റ്റ് പ്രവര്‍ത്തകയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായി
റാഞ്ചി: ഒരു കോടിയോളം രൂപ പൊലീസ് തലയ്ക്ക് ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവ് ജാര്‍ഖണ്ഡില്‍ അറസ്റ്റില്‍.സിപിഐ (മാവോയിസ്റ്റ്) കിഴക്കന്‍ മേഖലാ ബ്യൂറോ സെക്രട്ടറിയും നിരവധി ക്രിമിനല്‍ കേസി ലെ പ്രതിയുമായ ബംഗാള്‍ സ്വദേശി പ്രശാന്ത് ബോസ്(കിഷന്‍ദാ)ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ യും മാവോയിസ്റ്റ് പ്രവര്‍ത്തകയുമായ ഷീല മറാണ്ഡിയും അറസ്റ്റിലായിട്ടുണ്ട്.
സിപിഐ മാവോയിസ്റ്റിന്റെ അധികാര ശ്രേണിയില്‍ രണ്ടാമനായി അറിയപ്പെടുന്ന നേതാവാണ് പ്രശാന്ത് ബോസ്.മുമ്പ് മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെന്റര്‍ ഓഫ് ഇന്ത്യയുടെ (എംസിസിഐ) തലവനായിരുന്നു. സി പിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയിലെ ഏക വനിത അംഗമാണ് ഷീല.രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തെ തുട ര്‍ന്ന് ജാര്‍ഖണ്ഡ് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും അറ സ്റ്റ് ചെയ്തതെ ന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ഒരാളായ ബോസ് ബീഹാര്‍,ജാര്‍ഖണ്ഡ്,പശ്ചിമ ബംഗാള്‍ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചിരുന്ന തായും സരന്ദ വനങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.