Web Desk
സൗദിയിൽ ഉണ്ടാകാൻ സാധ്യതയുള്ള തീവ്ര താപതരംഗം രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ ബാധിക്കുമെന്ന് കാലാവസ്ഥാ ഗവേഷകനും “തസ്മിയത്ത്” കമ്മിറ്റി അംഗവുമായ അബ്ദുൽ അസീസ് അൽ ഹുസൈനി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ താപ നില വാർഷിക ശരാശരിയേക്കാൾ കൂടുതലാണ് .തുടർച്ചയായി മൂന്നു ദിവസവും അതി തീവ്ര തരംഗം തുടരും. കിഴക്കൻ പ്രവിശ്യയിലും ഗൾഫിലെ മറ്റ് മേഖലകളിലും താപനില അൻപതു ഡിഗ്രിയോടടുക്കും. ഈ സാഹചര്യത്തിൽ വടക്കൻ മേഖലയായ തബുക്, അൽ ജാവ്ഫ്, ഹൈൽ , നജ്‌റാൻ, ജസാൻ എന്നിവിടങ്ങളിൽ താപനില 36 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാധ്യതയുണ്ട്.റിയാദ്, കാസിം, മക്ക, മദീന എന്നിവിടങ്ങളിൽ നാൽപ്പതിനു മുകളില്‍ താപനില ഉയരാനും സാധ്യതയുണ്ട്.