പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പ്രധാന കവാടത്തില്‍ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കിയാണ് പ്രധാന സ്‌ക്വയറില്‍ പരസ്യമായി പ്രദര്‍ ശിപ്പിച്ചത്
കാബൂള്‍: കുറ്റവാളികളെ കൊന്ന് മൃതദേഹം പരസ്യമായി തൂക്കിലേറ്റി താലിബാന്‍.തട്ടിക്കൊണ്ട് പോ യി എന്ന കുറ്റം ആരോപിച്ചാണ് ജനങ്ങളുടെ മുന്നില്‍ വെച്ച് പ്രതിയെ തൂക്കിലേറ്റി യത്.മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കിയാണ് പ്രധാന സ്‌ക്വയറില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ പ്രധാന കവാടത്തില്‍ ജനങ്ങള്‍ക്കുള്ള താക്കീത് എ ന്ന നിലയ്ക്കാണ് താലിബാന്റെ ഈ ക്രൂരത.
ഇത്തരത്തില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ സ്‌ക്വയറിലേക്ക് കൊണ്ടു വന്നു, മൂന്ന് മൃതദേഹങ്ങള്‍ നഗരത്തിലെ മറ്റ് സ്‌ക്വയറുകളിലേക്ക് പ്രദര്‍ശിപ്പിക്കാന്‍ മാറ്റിയതായി അസോസിയേറ്റഡ് പ്രസ് റി പ്പോര്‍ട്ട് ചെയ്തു. തട്ടിക്കൊണ്ടു പോകല്‍ കുറ്റം ചെയ്തതിനാണ് നാല് പേരെ പൊലീസ് കൊന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് എഴുതിയ കടലാസും മൃതദേഹ ത്തില്‍ താലിബാന്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
കുറ്റവാളികളെ പരസ്യമായി തൂക്കിലേറ്റുന്ന ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരി ക്കുന്നുണ്ട്.കൂടിനില്‍ക്കുന്ന ജനങ്ങള്‍ ഇയാളുടെ ചിത്രങ്ങള്‍ എടുക്കുന്നതായും വീഡിയോയില്‍ കാ ണാന്‍ സാധിക്കും.
മോഷ്ടാക്കളുടെ കൈ വെട്ടുകയും പൊതുസമൂഹത്തിന് മുന്നില്‍ വെച്ച് തലയറുക്കുകയും ചെയ്തു കൊണ്ട് താലിബാന്‍ മനുഷത്വരഹിതമായ ഭരണമാണ് തൊണ്ണൂറുകളില്‍ അഫ്ഗാനിസ്താനില്‍ കാ ഴ്ചവെച്ചത്. കുറ്റം ചെയ്താല്‍ കൈകള്‍ മുറിച്ചു മാറ്റുക, തൂക്കി കൊല്ലുക തുടങ്ങിയ ശിക്ഷകള്‍ അഫ്ഗാ നില്‍ നടപ്പാക്കുമെന്ന് താലിബാന്‍ സ്ഥാപക നേതാക്കളിലൊരാളായ മുല്ലാ നൂറുദ്ദിന്‍ തുറാബി കഴി ഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. ശിക്ഷകള്‍ പരസ്യമായി ചെയ്യില്ലെന്നായിരുന്നു ഇയാളുടെ അവകാശവാദം. പിന്നാലെയാണ് മൃതദേഹം കെട്ടിത്തൂക്കിയ സംഭവം പുറത്തു വന്നത്.