ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തി.118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത്
കൊച്ചി: ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് ട്രെയിന്‍ കൊച്ചിയിലെത്തി. പുലര്‍ച്ചെ മൂന്നരയോടെയാണ് ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജനുമായി ട്രെയിന്‍ വല്ലാര്‍പാടത്ത് എത്തിയത്. 118 മെട്രിക് ടണ്‍ ഓക്‌സിജനാണ് ട്രെയിനിലുള്ളത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്ന് ഡല്‍ഹി യിലേക്കുള്ള ലോഡ് അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാല്‍ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.ഇതോടെ സംസ്ഥാനത്തെ ഓക്സിജന്‍ ക്ഷാമത്തിന് വലിയൊരളവില്‍ പരിഹാരമാവും.
കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ചാണ് കേന്ദ്രം ഓക്സിജന്‍ അയച്ചത്. ആറ് ഓക്സിജന്‍ ടാങ്കറു ക ളടങ്ങിയ ട്രെയിനാണ് എത്തിയത്. ആറ് കണ്ടെയ്‌നറുകളില്‍ നിറച്ചാണ് ഓക്‌സിജന്‍ കൊണ്ടു വ ന്നത്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക കണ്ടെയ്‌നര്‍ ടാങ്കറുകളിലാണ് ഓക്‌സിജന്‍ നി റച്ചു കൊണ്ടുവന്നത്. വാഗണില്‍ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകള്‍ കടന്നുപോകാന്‍ കേരളത്തി ലെ ചില റെയില്‍വേ മേല്‍പ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല. വല്ലാര്‍പാടത്തിന് സമീ പം വരെ ഇലക്ട്രിക് എഞ്ചിനിലാണ് തീവണ്ടി ഓടിച്ചത്. തുടര്‍ന്ന് ഡീസല്‍ എഞ്ചി നിലേക്ക് മാറ്റി.