കോവിഡ് ബാധിച്ച് മൂന്നു പേര്‍ മരിച്ചതായ് ആരോഗ്യ മന്ത്രാലയം അറിയിച്ചു
റിയാദ് : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 905 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം 746 പേര്‍ രോഗമുക്തി നേടി. മൂന്നു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളുടെ എണ്ണം 7,77,795 ആയി. രോഗം ഭേദമായവരുടെ എണ്ണം 7,59,567 ആയി. മൂന്നു മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ആകേ മരണം 9.055 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ തലസ്ഥാന നഗരമായ റിയാദിലാണ് 343. ജിദ്ദയില്‍ 150, ദമാം 114 മക്ക 40, ഹുഫൂഫ് 29, മദീന 27 അബഹ 22 അല്‍ ഖര്‍ജ് 15 എന്നിങ്ങിനെയാണ് മറ്റുനഗരങ്ങളിലെ കണക്കുകള്‍.