English മലയാളം

Blog

OOMMEN CHANDI

 

തിരുവനന്തപുരം: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സിപിഎം-കോണ്‍ഗ്രസ് കൂട്ടുകെട്ട് ഉടന്‍ വേണമെന്ന് ഉമ്മന്‍ചാണ്ടി. പ്രധാന ലക്ഷ്യം ബിജെപിയെ എതിര്‍ക്കുകയാണെന്നും കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നതെന്നും അദ്ദേഹം പറഞ്ഞു.

Also read:  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ഗൺമാന്‍; സംരക്ഷണം നിരസിച്ച് സുരേന്ദ്രൻ

കഴിഞ്ഞ ബീഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ടുമാത്രം എട്ടോളം സീറ്റുകളില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റുവെന്നും ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also read:  അര്‍ജന്‍റീനക്ക്​ ലോകകപ്പ്​ നേടിക്കൊടുത്ത കോച്ചിനും കോവിഡ്​

അതേസമയം സോളാര്‍ കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടി, ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും പറഞ്ഞു.