Web Desk
മഹാരാഷ്ട്രയില്‍ ഒരു ക്യാബിനറ്റ് മന്ത്രിക്ക് കൂടി കൊറോണ സ്ഥിരീകരിച്ചത്തോടെ ജനത കൂടുതൽ ആശങ്കയിൽ. മഹാരാഷ്ട്ര മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ വൈറസ് കേസാണിത്.ഇത് കൂടാതെ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ അഞ്ച് അംഗങ്ങള്‍ക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചു.
മെയ് മാസത്തിലാദ്യം കാബിനറ്റ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് വൈറസ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിലില്‍ ഭവന മന്ത്രി ജിതേന്ദ്ര അവാഡിനും കൊറോണ സ്ഥിരീകരിച്ചു. ഒരു മാസത്തോളമുള്ള ചികിത്സക്കൊടുവില്‍ ഇവര്‍ രോഗമുക്തി നേടിയിരുന്നു. ഇതിന് ശേഷമാണ് വീണ്ടും മഹാരാഷ്ട്ര മന്ത്രിസഭയില്‍ കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം കൂടുതൽ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം 94000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3254 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊറോണ രോഗികളുടെ എണ്ണം 94041 ആയി ഉയര്‍ന്നു.