കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു.മധുര ആനയൂ രിലാണ് ദാരുണ സംഭവം. എസ്‌വിഎസ് നഗറിലെ ശക്തിക്കണ്ണന്‍, ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്
മധുര: കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ച് ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. മധുര ആനയൂരി ലാണ് ദാരുണ സംഭവം. എസ്‌വിഎസ് നഗറിലെ ശക്തിക്കണ്ണന്‍(43), ഭാര്യ ശുഭ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ശക്തികണ്ണനും ശുഭയും മക്കളായ കാവ്യയും കാര്‍ത്തികേയനും ഒന്നിച്ചാണ് വെള്ളിയാഴ്ച രാത്രി വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ ഉറങ്ങിയത്. തണുപ്പ് കൂടുതലാണെന്ന് പറഞ്ഞ് കുട്ടികള്‍ രാത്രി വൈകി താഴത്തെ നിലയിലേക്ക് ഉറങ്ങാ ന്‍ പോയി.
എസി തകരാറില്‍ ആയതിനെ തുടര്‍ന്ന് മുറിക്കുള്ളില്‍ പുക നിറയുകയായിരുന്നു. വലിയ ശബ്ദവും പുക യും വരുന്നത് കണ്ട് ദമ്പതിമാര്‍ മുറിക്ക് വെളിയില്‍ വരാന്‍ ശ്രമുക്കു ന്നതിനിടെ എസി പൊട്ടിത്തെറിച്ചു. തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ ഇരുവരും വെന്തുമരിക്കുകയായിരുന്നു.ഒന്നാം നിലയില്‍ തീപടര്‍ന്നത് കണ്ട കുട്ടികള്‍ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹ ങ്ങള്‍ സംസ്‌കരിച്ചു.











