യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേ റ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി
ലഖ്നോ : യുപിയില്‍ കായിക താരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയത് ശുചിമുറിയില്‍. സംഭവത്തില്‍ ജില്ലാ കായിക മേധാവി അനിമേഷ് സക്സേനയെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സഹ റാന്‍പൂരിലെ ഭീംറാവു അംബേദ്കര്‍ സ്റ്റേഡിയത്തിലാണ് സംഭവം.
സെപ്റ്റംബര്‍ 16നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മൂന്നുദിവസത്തെ ഗേള്‍സ് സബ് ജൂനി യര്‍ കബഡി മത്സരത്തിന് എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പകുതി വെന്ത ചോറാ ണ് ഇവര്‍ക്ക് ഉച്ചഭക്ഷണ സമയത്ത് നല്‍കിയത്. ഇത് കുട്ടികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പാചകക്കാരന്‍ ബാക്കി അരിയെടുത്ത് ടോയിലറ്റില്‍ വയ്ക്കുകയായിരുന്നു. ടോയിലറ്റ് പരിശോധിച്ച കുട്ടികള്‍, പേപ്പറില്‍ പൊരിഞ്ഞ പൂരികളും കണ്ടു. ഇതിന് പിന്നാലെയാണ് കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്.
താരങ്ങളും പരിശീലകരും ഉള്‍പ്പെടെയുള്ള 300ലധികം പേര്‍ക്കാണ് ശുചിമുറിയില്‍ വച്ച് ഭക്ഷണം വിത രണം ചെയ്തത്.എന്നാല്‍, സ്ഥലപരിമിതി കാരണമാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നാണ് അധികൃതര്‍ പറയുന്നത്. താരങ്ങളെ അപമാനിച്ചതില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.