സിപിഎം നേതാവ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ തിരക്കിട്ട് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി നിയമനം നല്‍കാനുള്ള കണ്ണൂര്‍ സര്‍വ്വകലാശാല നടപടി ഹൈക്കോടതി തടഞ്ഞു.
കൊച്ചി: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ തിരക്കിട്ട് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തി നി യമനം നല്‍കാനുള്ള കണ്ണൂര്‍ സര്‍വകലാശാല നടപടി ഹൈക്കോടതി തടഞ്ഞു. സര്‍വകലാശാലയു ടെ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥി ഡോ. എം.പി ബി ന്ദു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. യൂണിവേഴ്‌സിറ്റിയുടെ കൂടി വാദം കേട്ടശേഷ മാണ് നിയമന നടപടികള്‍ നിര്‍ത്തി വക്കാ ന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിട്ടത്.
എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ സ്ഥിരം നിയമനം മെയ് 7 വരെ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഷംസീറിന്റെ ഭാര്യ ഡോ. ഷഹലയടക്കം 30 പേരെയാണ് ഈ തസ്തികയില്‍ പരിഗണിക്കുന്നത്.സെന്ററിലെ തസ്തികകളെല്ലാം യുജിസി വ്യവസ്ഥയനുസരിച്ച് താല്‍ക്കാലികമാണെങ്കിലും, അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു സ്ഥിരം തസ്തിക സൃഷ്ടിക്കുവാന്‍ സര്‍ക്കാര്‍ കണ്ണുര്‍ സര്‍വകലാശാലയ്ക്ക് മാത്ര മായി കഴിഞ്ഞ വര്‍ഷം പ്രത്യേക അനുമതി നല്‍കിയിരുന്നു.
ഏപ്രില്‍ 16നാണ് ഈ തസ്തികയിലേക്ക് 30 ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖപരീക്ഷ നടന്നത്. തെര ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ ഇങ്ങനെയൊരു അഭിമുഖപരീക്ഷ നടത്തിയതു തന്നെ വിവാദമായിരുന്നു. ഇതിന് പിന്നിലുള്ളത് പിന്‍വാതില്‍ നിയമനത്തിനുള്ള ശ്രമമാണെന്ന് ആക്ഷേ പമുയര്‍ന്നു. ഡോ ഷഹലയെ ധൃതിപിടിച്ച് നിയമിക്കാനാണ് നീക്കമെന്നാണ് പ്രധാനമായും ആരോപ ണമുയര്‍ന്നത്. ഇക്കാര്യത്തില്‍ സേവ് യൂണിവേഴ്‌സിറ്റി ഫോറം ഗവര്‍ണര്‍ക്ക് പരാതി നല്‍കുകയും അദ്ദേഹം വിശദീകരണം തേടുകയും ചെയ്തിരുന്നു.
സംസ്ഥാനസര്‍ക്കാരിന്റെ ഒത്താശയോടെ ഇങ്ങനൊരു നീക്കം നടത്തുന്നത് സിപിഎം നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്‍കാനാണെന്നും ഹര്‍ജിക്കാരി കോടതിയില്‍ പറഞ്ഞു. ഈ ഹര്‍ജിയില്‍ പ്രാഥ മിക വാദം കേട്ട ശേഷമാണ് എച്ച്ആര്‍ഡി സെന്ററിലെ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലെ സ്ഥിരം നിയമനം മെയ് 7 വരെ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചത്. ഇതില്‍ വിശദമായ വാദം കേട്ട ശേഷം അന്തിമതീരുമാനം എടുക്കുമെന്നും കോടതി വ്യക്തമാക്കി.
ഷംസീറിന്റെ ഭാര്യയെ കൂടി കട്ട് ഓഫ് മാര്‍ക്കിനുള്ളില്‍ പെടുത്തുന്നതിന് ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നവരുടെ സ്‌കോര്‍ പോയിന്റ് കുറച്ച് നിശ്ചയിച്ചു. ഇന്റര്‍വ്യൂവില്‍ അക്കാഡമിക് മെരിറ്റോ ഗവേഷണപരിചയമോ അധ്യാപന പരിചയമോ കണക്കിലെടുത്തില്ല. ഇന്റര്‍വ്യൂ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രം നിയമനം നല്‍കാനാണ് തീരുമാനം. സെന്ററിന്റെ ഡയറക്ടറുടെ നിയമനം നടത്താതെ പെരുമാറ്റച്ചട്ടം നിലനില്‍ക്കേ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിലൂടെ അസിസ്റ്റന്റ് പ്രൊഫസറുടെ നിയമനം മാത്രമായി നടത്തുന്ന നടപടി തടയണമെന്നും ഹര്‍ജിയില്‍ ഡോ. ബിന്ദു ആവശ്യപ്പെട്ടു.











