വയനാട്ടില്‍ കടുവ ആക്രമണത്തിന് വിധേയനായ കര്‍ഷകന് ചികിത്സ വൈകിയ താണ് മരണ കാരണം എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോര്‍ജ്. അതീവ രക്തസ്രാവത്തോടെ എത്തിയ കര്‍ഷകന് വയനാട്ടില്‍ മതിയായ ചികിത്സകള്‍ ന ല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു
തിരുവനന്തപുരം : വയനാട്ടില്‍ കടുവ ആക്രമണത്തിന് വിധേയനായ കര്‍ഷകന് ചികിത്സ വൈകിയതാ ണ് മരണ കാരണം എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോര്‍ജ്. അതീവ രക്ത സ്രാവത്തോടെ എത്തി യ കര്‍ഷകന് വയനാട്ടില്‍ മതിയായ ചികിത്സകള്‍ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേ ക്ക് മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വീഴ്ച വന്നു എന്ന കുടുംബത്തിന്റെ ആരോപണം ആരോഗ്യമന്ത്രി തള്ളി. 108 ആംബുലന്‍സിലാണ് തോമ സിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലന്‍സില്‍ പരിശീലനം ലഭിച്ച നഴ്സിന്റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നു മാണ് തനിക്ക് ലഭിച്ച റിപ്പോര്‍ട്ടുക ളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
ആര്യങ്കാവിലെ പാല്‍ പരിശോധന വൈകിയെന്ന മന്ത്രി ചിഞ്ചുറാണിയുടെ ആരോപണവും മന്ത്രി തള്ളി. പാല്‍ കൃത്യമായി പരിശോധിച്ചിരുന്നു. പാല്‍ പിടിച്ചത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കാലതാമസം ഉണ്ടായിട്ടില്ല. ഇരു വകുപ്പുകളിലെയും റിപ്പോര്‍ട്ടുക ള്‍ ആവശ്യമുള്ളവര്‍ക്ക് താരതമ്യം ചെയ്യാം. വകുപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടലുകളില്ല. പ്രവര്‍ത്തനം വകുപ്പു കള്‍ തമ്മില്‍ സഹകരിച്ചാണ്- മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.