ജൂണ്‍ 25 വരെ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മസ്‌കത്ത് : ഒമാനില്‍ പരക്കെ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളി, ശനി ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനൊപ്പം ശക്തമായ കാറ്റും വീശും.
മലവെള്ളപ്പാച്ചിലിനു സാധ്യതയുള്ളതിനാല്‍ താഴ് വരകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
അല്‍ ഹജര്‍ പര്‍വ്വത പ്രദേശത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇവിടെ നിന്ന് ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാം, ഇതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുള്ളവര്‍ കനത്ത ജാഗ്രത പാലിക്കണം.