കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കല്‍ കുടുംബത്തിന്റെ നാല്പതാമത് സ്ഥാനി യായിരുന്നു സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി
കണ്ണൂര്‍:അറയ്ക്കല്‍ രാജവംശത്തിന്റെ സുല്‍ത്താന്‍ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി അന്തരിച്ചു.87 വയസ്സായിരുന്നു.വാര്‍ധക്യ സഹജമായ അസുഖ ത്തെ തുടര്‍ന്ന് അറയ്ക്കല്‍ കെട്ടിനകത്തെ സ്വവസതി അല്‍മാര്‍ മഹലിലായില്‍ തിങ്കള്‍ രാവിലെ 8.30നാണ് അന്ത്യം.കേരളത്തിലെ ഏക മുസ്ലിം രാജ വംശമായ അറയ്ക്കല്‍ കുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു.
മദ്രാസ് പോര്‍ട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയുടെ ഭാര്യയാ ണ് മറിയുമ്മ.അറക്കല്‍ രാജവംശത്തിലെ 39ാമത്തെ ഭരണാധികാരി സുല്‍ത്താന്‍ അറയ്ക്കല്‍ ആദിരാജ ഫാത്തിമ മുത്തുബീവിയുടെ വിയോഗത്തെത്തുടര്‍ന്ന് 2019 മെയിലാണ് മറിയുമ്മ ഭരണാധികാരിയാകു ന്നത്. അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാന പ്പേര്.
മദ്രാസ് പോര്‍ട്ട് സൂപ്രണ്ട് ആദിരാജ അബ്ദുള്‍ ഷുക്കൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്. അറയ്ക്കല്‍ ഭരണാധികാരി അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരികൂടിയാണ്.