ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പൊലീസും അ ഗ്നിശമന സേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജന ക്കൂ ട്ടത്തിന് മുന്നിലായിരുന്നു സംഭവം. ഈരേഴ വടക്ക് നാ മ്പോഴില്‍ സുരേഷ്‌കുമാര്‍ ആണ് അമ്മ രുഗ്മിണിയമ്മയെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്
മാവേലിക്കര: കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് തീയിട്ടയാള്‍ അമ്മയുടെ കഴുത്തറത്തതിന് ശേ ഷം ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യ യ്ക്ക് ശ്രമിച്ചു.ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ കാ ട്ടുവള്ളില്‍ ക്ഷേത്രത്തിന് സമീപം പൊലീസും അഗ്നിശമനസേനയും നാട്ടുകാരുമുള്‍പ്പടെ വന്‍ജ നക്കൂട്ടത്തിന് മുന്നിലായിരുന്നു സംഭവം. ഈരേഴ വടക്ക് നാമ്പോഴില്‍ സുരേഷ്‌കുമാര്‍ (52) ആണ് അമ്മ രുഗ്മിണിയമ്മ(81) യെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
രുഗ്മിണിയമ്മയ്ക്ക് തട്ടാരമ്പലത്തിലെ സ്വകാര്യആശുപത്രിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിയ ശേ ഷം ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയി ലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. സുരേഷ് കുമാറിന്റെ കഴുത്തിലെ മുറിവ് സാരമുളളതല്ലെന്ന് പൊലീസ് പറഞ്ഞു.
വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷ് വീടിനോട് ചേര്‍ന്ന ഷെഡിലിരുന്ന തന്റെ സ്‌കൂട്ടറിനാണ് ആദ്യം തീയിട്ടത്.വീടിന്റെ ജനാലയിലൂടെ തീ വീടിനു ളളിലേക്ക് പടര്‍ന്നു.വീടിനുളളിലുണ്ടായിരുന്ന ഗൃഹോ പകരണങ്ങളും കമ്പ്യൂട്ടറും കത്തിനശിച്ചു.നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീ സര്‍ ആര്‍ ജയദേവന്റെ നേതൃത്വത്തില്‍ അഗ്നിരക്ഷാസേനയും പിന്നാലെ പൊലീസും സ്ഥലത്തെ ത്തി.
വീടിന്റെ തീയണച്ചെങ്കിലും കത്തിയുമായി നിന്ന സുരേഷിനടുത്തേക്ക് പോകാന്‍ ആരും തയ്യാറായി ല്ല. പൊലീസുകാര്‍ ഇയാളെ അനുയിപ്പിക്കു വാന്‍ ശ്രമിച്ചെങ്കിലും കത്തി ഉപയോഗിച്ച് രുഗ്മിണിയമ്മ യുടെ കഴുത്തറക്കുകയായിരുന്നു.പിന്നീട് സ്വയം കഴുത്തില്‍ കത്തിവെച്ച് മുറിവുണ്ടാക്കി. ഫയര്‍മാ ന്‍മാരായ ആര്‍ രാഹുല്‍, എ.ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് സുരേഷിനെ അനുനയിപ്പിച്ച് കീഴ്‌പ്പെടു ത്തി.
രുഗ്മിണിയമ്മയെ പൊലീസ് ജീപ്പിലും സുരേഷിനെ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സിലുമാ ണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രുഗ്മിണിയമ്മയുടെ കഴുത്തില്‍ ആഴത്തില്‍ മുറുവേറ്റിട്ടു ണ്ട്.വീട്ടുവഴക്കിനെ തുടര്‍ന്ന് സുരേഷിന്റെ ഭാര്യ അര്‍ച്ചനയും മകന്‍ ശരത്‌ദേവും അര്‍ച്ചന യുടെ കു ടുംബവീട്ടിലാണ് താമസം. മദ്യലഹരിയിലായിരുന്നു സുരേഷെന്ന് പൊലീസ് പറയുന്നു. മാവേലിക്കര പൊലീസ് കേസെടുത്തു.