English हिंदी

Blog

POALO ROSSY

 

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും ബാലണ്‍ദ്യോര്‍ പുരസ്‌കാര ജേതാവുമായ പൗലോ റോസി (64) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റാലിയന്‍ ടിവി ചാനലായ ആര്‍എഐ സ്‌പോര്‍ട്സാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്.

Also read:  യൂറോപ്പ ലീഗ്: സെവിയ്യ ജേതാക്കൾ

യുവന്റസ്, എസി മിലാന്‍ എന്നിവക്കായി കളിച്ച റോസി എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. യുവന്റസിനായി നാല് വര്‍ഷക്കാലമാണ് പൗലോ റോസി കാല്‍പന്ത് ചവിട്ടിയത്.

Also read:  സഹൽ അബ്ദുൾ സമദ് ബ്‌ളാസ്‌റ്റേഴ്‌സിൽ തുടരും

1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ച അവരുടെ വീരനായകനാണ് റോസി. ടൂര്‍ണമെന്റില്‍ ഇറ്റലി ചാമ്പ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ നേടിയ റോസി ആ വര്‍ഷം തന്നെയാണ് ബാലണ്‍ദ്യോര്‍ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയത്.