പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പടെയുള്ള കാര ണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്‌പെന്‍ഷനിലായിരുന്നു
തിരുവനന്തുപുരം: നിരോധിത മതഭീകര സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാവിനെ സം സ്ഥാന വൈദ്യുതി വകുപ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. പിഎ ഫ്ഐ ചെയര്‍മാന്‍ ഓവുങ്കല്‍ മു ഹമ്മദ് അബ്ദുല്‍ സലാമിനെ(ഒഎംഎ സലാം)യാണ് കെഎസ്ഇബി സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട ത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെയും, ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിന്റെയും പശ്ചാത്തല ത്തിലാണ് പിരിച്ച് വിട്ടത്. അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും സര്‍വീസ് ചട്ടം ലംഘിച്ച തും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്‌പെന്‍ഷനിലായിരുന്നു. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് സലാം. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നട ന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ഈ വര്‍ഷം ഓഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതി യെ സമീപിച്ചുവെങ്കിലും വിധി അനുകൂലമായില്ല.
സസ്പെന്‍ഷനിലായിരുന്നിട്ടും ചട്ടങ്ങള്‍ ലംഘിച്ച് കെഎസ്ഇബി സലാമിന് ശമ്പളം നല്‍കിയതായി കണ്ടെത്തിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിനാണ് കാരണമായത്. 67,600 രൂപയാണ് സലാമിന്റെ ശമ്പളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സലാമിന് 7.84 ലക്ഷം രൂപ ചട്ടങ്ങള്‍ മറികടന്ന് നല്‍കി യെന്നാണ് കണ്ടെത്തല്‍. നിലവില്‍ ഭീകര വാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിച്ച കേസില്‍ അറസ്റ്റിലാണ് ഒഎംഎ സലാം.











