Web Desk
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ടെന്നീസ് മത്സരം സംഘടിപ്പിച്ച നൊവാക് ജ്യോകോവിച്ചിനെതിരെ സഹതാരങ്ങള്‍. ജ്യോകോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് വിമര്‍ശനങ്ങളുമായി സഹതാരങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ്, ബ്രിട്ടന്‍റെ ആന്‍ഡി മുറെ എന്നിവരാണ് ജ്യോകോവിച്ചിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
ജ്യോകോവിച്ചിന്‍റേത് മണ്ടന്‍ തീരുമാനമാണെന്ന് നിക്ക് കിര്‍ഗിയോസ് പറഞ്ഞു. അതേസമയം ഇത്രയധികം ടെന്നീസ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ അത്ഭുതമില്ലെന്നും, നിങ്ങളാരാണെന്നും എന്താണെന്നും കൊറോണ വൈറസിന് അറിയേണ്ട കാര്യമില്ല. നമ്മള്‍ അതിനെ പരിഗണിക്കുകയും നിയമങ്ങള്‍ പാലിക്കുകയുമാണ് വേണ്ടതെന്ന് മുറെ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ സെര്‍ബിയയിലും ക്രൊയോഷ്യയിലും നടന്ന പ്രദര്‍ശന മത്സരങ്ങള്‍ക്ക് ജ്യോകോവിച്ച് ആയിരുന്നു സംഘാടനം നടത്തിയത്. ഈ മത്സരത്തില്‍ പങ്കെടുത്തതിനു ശേഷം കൊവിഡ് സ്ഥിരീകരിച്ച നാലാമത്തെയാളാണ് ജ്യോകോവിച്ച്. അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരമാണ് നൊവാക് ജ്യോകോവിച്ച്.