ആരോപണം ഉണ്ടാകുമ്പോള്‍ മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും ആത്മാര്‍ഥത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും സുധാകരന്‍ പറഞ്ഞു. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ അദാനിയുടെ യാത്രയെ കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ : അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടോ എന്ന് വ്യക്തമാക്കണമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ കണ്ണൂരിലെത്തിയ അദാനി താമ സി ച്ച വിവരങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം. കണ്ണൂരിലെത്തിയത് കരാര്‍ ഒപ്പുവെ ച്ചതിന്റെ പാരി തോഷികം മുഖ്യമന്ത്രിക്ക് നല്‍കാനായിരുന്നുവെന്നും കെ സുധാകരന്‍ ആരോപിച്ചു. ആരോപണം ഉണ്ടാകുമ്പോള്‍ മറുപടി നല്‍കേ ണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും ആത്മാര്‍ഥത ഉണ്ടെങ്കില്‍ മറുപടി പറയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ഇരട്ട വോട്ട് കണ്ടെത്തിയ സംഭവത്തില്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നി ല്ലെ ങ്കില്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാണെന്നും സുധാകരന്‍ പറഞ്ഞു. പോസ്റ്റല്‍ വോട്ട് കൈ കാര്യം ചെയ്യുന്നത് തികഞ്ഞ അനാസ്ഥയോടെയാണ്. പോസ്റ്റല്‍ വോട്ടുകള്‍ വഴിയരുകില്‍ വെച്ച് ഉദ്യോഗസ്ഥര്‍ തുറന്ന് പരിശോധിക്കുകയും എല്‍ഡിഎഫിന് അനുകൂലമല്ലാത്ത വോട്ടുകള്‍ നശി പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. ഇത്രയും സുതാര്യം അല്ലാത്ത ഒരു തെരഞ്ഞെടുപ്പ് ഇവിടെ നടന്നിട്ടില്ലെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.











