ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭാ സമ്മേളനം ബഹിഷ്‌കരിച്ചു. സമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ രാജ്യസഭ ബഹിഷ്‌കരിക്കും. സമാജ് വാദി പാര്‍ട്ടി അംഗങ്ങളും സഭ വിട്ടിറങ്ങി.
രാജ്യസഭയില്‍ പ്രശ്‌നപരിഹാരത്തിന് മൂന്ന് വ്യവസ്ഥകള്‍ പ്രതിപക്ഷം മുന്നോട്ട് വെച്ചു. സ്വകാര്യമേഖലയെ നിയന്ത്രിക്കാന്‍ മറ്റൊരു കാര്‍ഷിക ബില്‍ കൊണ്ടുവരണം, താങ്ങുവില ഉറപ്പാക്കി സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം പുതിയ ബില്ല് കൊണ്ടുവരണം, സസ്‌പെന്‍ഡ് ചെയ്തവരെ തിരിച്ചെടുക്കണം എന്നിങ്ങനെയാണ് കോണ്‍ഗ്രസിന്റെ വ്യവസ്ഥകള്‍
Also read: രാജ്യത്ത് കോവിഡ് ബാധിതര്‍ കുറയുന്നു; ഇന്നലെ 1.34 ലക്ഷം രോഗികള്‍, മൂവായിരത്തില്‍ താഴെ മരണം
അതേസമയം, ഖേദം പ്രകടിപ്പിച്ചാല്‍ അംഗങ്ങള്‍ക്കെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പറഞ്ഞു.ഇതിനിടെ സസ്‌പെന്‍ഷനിലായ പ്രതിപക്ഷ അംഗങ്ങള്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചു.















