Web Desk
അബുദാബി: ലോകരാജ്യങ്ങള്‍ കൊറോണയ്ക്കെതിരെ പോരാട്ടം തുടരുമ്പോള്‍ റെക്കോഡ് സമയത്തിനുള്ളില്‍ 30 ലക്ഷത്തിലധികം പേര്‍ക്ക് കൊറോണ ടെസ്റ്റ് നടത്തിയതായി യുഎഇ. സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ദിനംപ്രതി 25,000 മുതല്‍ 40,000 പേര്‍ക്കുവരെ പരിശോധന നടത്തിവരികയാണ്.
പ്രായമായവര്‍, ഗര്‍ഭിണികള്‍, തൊഴിലാളികള്‍, രോഗലക്ഷണമുള്ളവര്‍, സമ്പര്‍ക്കം പുലര്‍ത്തിയവര്‍ എന്നിവര്‍ക്കെല്ലാം പരിശോധന സൗജന്യമാണ്. ഇതിനായി വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തുകയും ചെയ്തു വരുന്നു.