അടച്ചുപൂട്ടല്‍ മാത്രമാണോ കോവിഡിനെ നേരിടാനുള്ള മാര്‍ഗം?

കേരളത്തിലെ കോവിഡ്‌ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയാണ്‌ ഉണ്ടായികൊണ്ടിരിക്കുന്നത്‌. ഇതുവരെ 1,79,922 പേരാണ്‌ കേരളത്തില്‍ കോവിഡ്‌ രോഗബാധിതരായത്‌. രോഗവ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത്‌ സ്വീകരിക്കേണ്ട അടിയന്തിര നടപടികളെ കുറിച്ച്‌ ആലോചിക്കാന്‍ ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്‌.

കോവിഡിന്റെ രണ്ടാം വ്യാപനമാണ്‌ ഇതെന്നും സ്ഥിതി നിയന്ത്രണാതീതമായാല്‍ അടച്ചുപൂട്ടല്‍ മാത്രമാണ്‌ മാര്‍ഗമെന്നുമാണ്‌ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞത്‌. കേരളം മാത്രമല്ല ലോകരാജ്യങ്ങള്‍ പലതും രണ്ടാം വ്യാപന ഭീഷണിയിലാണ്‌. യുഎസിലും യൂറോപ്പിലെ ചില രാജ്യങ്ങളിലും ലോക്‌ഡൗണ്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ട്‌. അതേ സമയം വീണ്ടും ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിന്‌ എതിരെ ഈ രാജ്യങ്ങളില്‍ പ്രതിഷേധവും ശക്തമാണ്‌. ലണ്ടന്‍ പോലുള്ള പ്രമുഖ നഗരങ്ങളില്‍ ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ മുഖാവരണം പോലും ധരിക്കാതെയാണ്‌ ജനങ്ങളില്‍ കൂട്ടമായി നിരത്തിലിറങ്ങി പ്രതിഷേധിക്കുന്നത്‌.

ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്‌ മാത്രമാണ്‌ കോവിഡിനെ നേരിടാനുള്ള മാര്‍ഗമെന്ന്‌ ലോകരാജ്യങ്ങളിലെ വിവിധ സര്‍ക്കാരുകള്‍ ഒരു പോലെ കരുതുന്നതിന്‌ പിന്നില്‍ എത്രത്തോളം യുക്തിയുണ്ട്‌? ലോകത്ത്‌ ഇതുവരെ 3.31 കോടി പേര്‍ക്കാണ്‌ കോവിഡ്‌ പിടിപെട്ടത്‌. ഇതില്‍ 2.29 കോടി പേരും കോവിഡ്‌ മുക്തരായി കഴിഞ്ഞു. അതായത്‌ നിലവില്‍ കോവിഡ്‌ ബാധിച്ചിരിക്കുന്നവര്‍ ഒരു കോടി പേര്‍ക്ക്‌ മാത്രമാണ്‌. ഇതുവരെ 9.98 ലക്ഷം പേരാണ്‌ കോവിഡ്‌ ബാധിച്ചു മരിച്ചത്‌. രോഗബാധിതരില്‍ ഏകദേശം മൂന്ന്‌ ശതമാനം പേര്‍ മാത്രമാണ്‌ മരിച്ചതെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ബാക്കി 97 ശതമാനം പേരും രോഗത്തെ അതിജീവിച്ചു. കണക്കുകള്‍ ഇങ്ങനെയാണെന്നിരിക്കെ കോവിഡിനെ ഭയന്ന്‌ സാമൂഹിക ജീവിതം പൂര്‍ണമായി സ്‌തംഭിപ്പിക്കുന്ന സ്ഥിതി അധികാരികള്‍ തുടരുന്നു. ലോക്‌ ഡൗണും ജീവിത സ്‌തംഭനവും മൂലം രോഗത്തേക്കാള്‍ വലിയ തിരിച്ചടികളിലൂടെ ആളുകള്‍ക്ക്‌ കടന്നുപോകേണ്ടി വരുന്നു. എന്നിട്ടും കടുത്ത നിയന്ത്രണങ്ങള്‍ മാത്രമാണ്‌ ഈ രോഗത്തെ നേരിടുന്നതിനുള്ള മാര്‍ഗമെന്ന്‌ സര്‍ക്കാരുകള്‍ കരുതുന്നു.

Also read:  നമ്പര്‍ 18 ഹോട്ടല്‍ പീഡനം ; പോക്‌സോ കേസില്‍ റോയ് വയലാട്ടിനും അഞ്ജലിക്കുമെതിരെ തെളിവ്

ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയും സമ്പദവ്യവസ്ഥയെ മരവിപ്പിക്കുകയും ചെയ്യുന്ന ലോക്‌ഡൗണിലൂടെ ഈ മഹാമാരിയെ നേരിടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നാണ്‌ രണ്ടാം ഘട്ട രോഗവ്യാപനം തെളിയിക്കുന്നത്‌. രോഗവ്യാപനത്തെ തടയാന്‍ വേണ്ടി ഏര്‍പ്പെടുത്തുന്ന ലോക്‌ഡൗണ്‍ വരുത്തി വെക്കുന്ന നഷ്‌ടങ്ങളെയും ആഘാതങ്ങളെയും കുറിച്ച്‌ കൃത്യമായ സ്ഥിതിവിവരകണക്ക്‌ പോലും ശേഖരിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യാതെയാണ്‌ വീണ്ടും ഈ മാര്‍ഗത്തിലേക്ക്‌ തിരിയുന്നത്‌. അറുപത്‌ വയസിന്‌ മുകളിലുള്ളവരും ഗുരുതരമായ രോഗങ്ങളുള്ളവരുമാണ്‌ ഉയര്‍ന്ന റിസ്‌കുള്ളവരെന്നിരിക്കെ ആ വിഭാഗത്തില്‍ പെട്ടവര്‍ക്ക്‌ നിയന്ത്രണങ്ങളും പ്രത്യേക സുരക്ഷയും നല്‍കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്‌ പകരം മുഴുവന്‍ പേരെയും അടച്ചുപൂട്ടലിന്‌ വിധേയമാക്കുന്ന രീതി എത്രത്തോളം ശാസ്‌ത്രീയമാണ്‌ എന്ന ചോദ്യം ഏറെ പ്രസക്തമാണ്‌.

Also read:  ഇന്ധനവില കുതിച്ചുയരുന്നു; 90 കടന്ന് പെട്രോള്‍ വില

ലോകരാജ്യങ്ങള്‍ ഇപ്പോള്‍ കോവിഡ്‌ വാക്‌സിന്‍ വികസിപ്പിക്കുന്നതിനായുള്ള ഒരു മത്സരത്തിലാണ്‌. അതേ സമയം മരുന്ന്‌ കണ്ടെത്തുന്നതിനെ കുറിച്ച്‌ എവിടെയും ഒരു ചര്‍ച്ചയും നടക്കുന്നതായി കാണുന്നില്ല. നിലവിലുള്ള മറ്റ്‌ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്ക്‌ അനുസരിച്ച്‌ തരാതരം പോലെ ഉപയോഗിക്കുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. കോവിഡിനുള്ള ഫലപ്രദമായ മരുന്ന്‌ കണ്ടെത്തുന്നതിന്‌ പകരം `വാക്‌സിന്‍ വാര്‍’ തുടരുന്നതിന്‌ പിന്നില്‍ വാക്‌സിന്‍ ലോബിയുടെ ഗൂഢാലോചന പോലുമുണ്ടോ എന്ന്‌ സംശയിക്കത്തക്ക രീതിയിലാണ്‌ കാര്യങ്ങളുടെ കിടപ്പ്‌.

Also read:  സ്ഥലം അളക്കാന്‍ 50,000 രൂപ കൈക്കൂലി ; റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം നാലുപേര്‍ അറസ്റ്റില്‍

രോഗം ബാധിക്കുന്നവരുടെ സ്ഥിതിവിവര കണക്ക്‌ ശാസ്‌ത്രീയമായിട്ടല്ല നിലവില്‍ കോവിഡ്‌ പ്രതിരോധത്തിന്റെ പേരില്‍ ആദ്യഘട്ടത്തില്‍ കൈയടി വാങ്ങിയ കേരളത്തില്‍ പോലും അവതരിപ്പിക്കപ്പെടുന്നത്‌. നിലവില്‍ കോവിഡ്‌ രോഗികളില്‍ സമ്പര്‍ക്കം മൂലം രോഗം വന്നവര്‍, അന്യസംസ്ഥാനത്തു നിന്ന്‌ വന്നവര്‍, വിദേശത്തു നിന്ന്‌ വന്നവര്‍ എന്നിങ്ങനെ രോഗപ്രതിരോധ പ്രവര്‍ത്തന ഘട്ടത്തില്‍ യാതൊരു പ്രയോജനവുമില്ലാത്ത വിവരങ്ങളാണ്‌ ഓരോ ദിവസവും വാര്‍ത്താ സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്നത്‌. ഇതിന്‌ പകരം 60 വയസിന്‌ മുകളില്‍ പ്രായമുള്ള രോഗികള്‍ എത്ര പേര്‍, എത്ര പേര്‍ നിലവില്‍ വെന്റിലേറ്ററില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നു, എത്ര പേര്‍ക്ക്‌ ഐസിയുവോ വെന്റിലേറ്ററോ ആവശ്യമായി വരാന്‍ സാധ്യതയുണ്ട്‌, എത്ര പേര്‍ക്ക്‌ ഗുരുതരമായ രോഗങ്ങളുണ്ട്‌ എന്നിങ്ങനെ ഇനം തിരിച്ചുള്ള കണക്കാണ്‌ ലഭ്യമാക്കുന്നതെങ്കില്‍ അത്‌ മരണസാധ്യതയെ കുറിച്ചും ആവശ്യമായ വെന്റിലേറ്ററുകള്‍ പോലുള്ള തീവ്രപരിചരണ ഉപകരണങ്ങളുടെ ആവശ്യകത നിലവില്‍ എത്രത്തോളമെന്നതിനെ കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുന്നതിന്‌ ഉപകരിക്കും. രോഗത്തെ നേരിടുന്നതില്‍ ആസൂത്രിതമായ നീക്കങ്ങള്‍ക്ക്‌ അത്തരം പ്രയോജനപ്രദമായ കണക്കുകള്‍ വഴിവെക്കും.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »