Web Desk
യുഎഇ
യുഎയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാന മാര്‍ഗ്ഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
ഒമാന്‍, ബഹ്‌റൈന്‍
ഒനാന്‍, ബഹ്‌റൈന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കൈയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. ഒപ്പം സാനിറ്റൈസെറും കരുതണം.
സൗദി അറേബ്യ
സൗദിയില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്‌ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കുന്നതിനൊപ്പം അവര്‍ പിപിഇ കിറ്റും ധരിച്ചിരിക്കണം.
കുവൈറ്റ്
കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. നാട്ടിലെ വിമാനത്താവളത്തിലെത്തിയാല്‍ സൗദി, കുവൈറ്റ് പ്രവാസികള്‍ കോവിഡ് ടെസ്റ്റിന് വിധേയമാവണം.
ഖത്തര്‍
ഖത്തറില്‍ നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ എത്തറാസ് എന്ന മൊബൈല്‍ ആപ്പിള്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാവണം. നാട്ടില്‍ എത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാവണം.