Web Desk
ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി കടന്നു. 1,04,08,433 പേർക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചിട്ടുള്ളത്. ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,08,078 ആയി. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും അമേരിക്ക തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
അതേസമയം ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് 5,66,840 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 18,522 പേര്‍ക്ക് രോഗബാധയുണ്ടായി. 24 മണിക്കൂറില്‍ 418 പേര് മരിച്ചതോടെ രാജ്യത്ത് ഇതുവരെ 16,893 പേരാണ് കോവിഡിന് കീഴടങ്ങിയത്. അതേസമയം രാജ്യത്ത് 3,34821 പേര് രോഗമുക്തി നേടി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും രോഗബാധ കൂടുന്നത് രാജ്യത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ ഉള്ളത്. അതേസമയം ഡല്‍ഹിയെ പിന്നിലാക്കി തമിഴ്നാട് രണ്ടാംസ്ഥാനത്തെത്തി.