ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യത്തില്‍ കര്‍ശന നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. പരാതി കിട്ടിയാലുടന്‍ കേസെടുക്കണം. അന്വേഷണത്തിന് രണ്ട് മാസം മാത്രം സമയം നല്‍കും. വീഴ്ച്ചവരുത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരും. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കത്തയച്ചു.