Day: October 10, 2020

കേന്ദ്രസര്‍ക്കാരിന്റെ മനുഷ്യാവകാശധ്വംസനങ്ങള്‍ അവസാനിപ്പിണമെന്ന് അതിരൂപത സംരക്ഷണസമിതി

മനുഷ്യാവകാശ പ്രവര്‍ത്തകനും ജാര്‍ഖണ്ഡിലെ ദളിതരുടെ സഹയാത്രി കനുമായ ഫാ. സ്റ്റാന്‍ സ്വാമി എസ്.ജെയുടെ അറസ്റ്റിനെ എറണാകുളം-അങ്കമാലി അതിരൂപത സംരക്ഷണ സമിതി ശക്തമായി അപലപിച്ചു. ദളിതരെയും ന്യൂനപക്ഷ മതവിഭാഗങ്ങളെയും അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടികള്‍ ഇന്ത്യയുടെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നശിപ്പിക്കുകയാണെന്നും സംരക്ഷണസമിതിയുടെ യോഗം പ്രസ്താവിച്ചു.

Read More »

ട്രഷറികളിൽ പെൻഷൻ ഇടപാടുകൾ പാസ് ബുക്കിൽ രേഖപ്പെടുത്താത്തതിൽ ആശങ്ക

കൊറോണ നിയന്ത്രണ സംവിധാനം നിലവിൽ വന്ന കഴിഞ്ഞ മാർച്ച്‌ മാസം മുതൽ ട്രഷറി കളിൽ നിന്നും പെൻഷൻ വാങ്ങുന്ന സർവീസ് പെൻഷൻകാരുടെ പെൻഷൻ ഇടപാടുകൾ സംബന്ധിച്ച് ഒരു വിവരവും പാസ്‌ബുക്കുകളിൽ രേഖപ്പെടുത്തി നൽകുന്നില്ല.

Read More »

ലോകത്തിലെ ഏറ്റവും വലിയ ‘ഐപിഒ’ യുമായി ചൈന കമ്പനി

ഐപിഒ-യുടെ മേഖലയില്‍ റിക്കോര്‍ഡ് സൃഷ്ടിക്കുന്നതിനേക്കാള്‍ പ്രധാനം ധനകാര്യ സേവനമേഖലയും ഡിജിറ്റല്‍ സാങ്കേതിക വിദ്യയും സമന്വയിപ്പിക്കുന്ന പുതിയ തരത്തിലുള്ള ലോകോത്തരമായ ധനകാര്യ-സാങ്കേതിക സ്ഥാപനം (ഫിന്‍ടെക്) പടുത്തുയര്‍ത്തുന്നതില്‍ ചൈന കൈവരിച്ച നേട്ടമാണ് ആന്റിന്റെ വിജയരഹസ്യം.

Read More »

സംസ്ഥാനത്ത് 11,755 പേർക്ക് ഇന്ന് കോവിഡ്; 7751 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് 11,755  പേർക്ക് ഇന്ന്  കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂര്‍ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂര്‍ 727, പാലക്കാട് 677, കാസര്‍ഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More »

സൗദിയില്‍ ഗതാഗതമേഖലയിലും സ്വദേശിവത്ക്കരണം

ഗതാഗത മേഖലയില്‍ വിദേശികളെ ഒഴിവാക്കി സ്വദേശികള്‍ക്ക നിയമനം നല്‍കാനൊരുങ്ങി സൗദി.45,000 ലേറെ സ്വദേശികള്‍ക്കാണ് ഗതാഗത മന്ത്രാലയം തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിടുന്നതെന്ന് വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സ്മാര്‍ട്ട് ഫോണ്‍ ആപുകള്‍ ഉപയോഗപ്പെടുത്തി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ അടുത്ത ഘട്ടത്തില്‍ സൗദിവല്‍ക്കരണം പൂര്‍ത്തിയാകും.

Read More »

കൊച്ചിയിലെ കള്ളപ്പണ ഇടപാട്; ബിജെപിയുടെ മൗനം ദുരൂഹമെന്ന് ഡി.വൈ.എഫ്.ഐ

കൊച്ചിയിലെ കള്ളപ്പണ ഇടപാടിൽ ബിജെപി മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കള്ളപ്പണ ഇടപാടിൽ ഇടനില നിന്ന പി ടി തോമസ് എംഎൽഎയുടെ പങ്ക് വ്യക്തമായി കഴിഞ്ഞു.

Read More »

റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതി: മന്ത്രിമാര്‍ക്ക് എതിര്‍പ്പെന്നത് അടിസ്ഥാന രഹിതമെന്ന് എ.കെ ബാലന്‍

അടുത്ത കാലത്തായി ഗവണ്മെന്റിനും മുഖ്യമന്ത്രിക്കുമെതിരായി മാധ്യമങ്ങള്‍ പൊതുവില്‍ നടത്തിവരുന്ന പ്രചാരണരീതിയുടെ തുടര്‍ച്ചയാണിത്. ഇതുമായി ബന്ധപ്പെട്ട ഒരു വസ്തുതയും മനസ്സിലാക്കാതെ പ്രതിപക്ഷ നേതാവ് പ്രതികരിച്ചതുകൊണ്ടാണ് ഇത്രയും കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നത്. വസ്തുതാപരമല്ലാത്ത ഒരു വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് പ്രതികരിച്ചത് ഉചിതമായില്ലെന്നും മന്ത്രി പറഞ്ഞു.

Read More »

ശ്രീനാരായണ സർവ്വകലാശാലയുടെ പേരിൽ സർക്കാർ മതധ്രുവീകരണത്തിന് ശ്രമിക്കുന്നു: കെ.സുരേന്ദ്രൻ

  തൃശൂർ: ശ്രീനാരായണ ഗുരു സർവകലാശാല വിസിയായി ജിഹാദിയെ നിയമച്ചതിലൂടെ മത ധ്രുവീകരണത്തിന് സർക്കാർ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തൃശൂരിൽ പാലക്കാട്, കോഴിക്കോട് മേഖലകളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read More »

ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും അറസ്റ്റ് ഉടനില്ല; ചുമത്തിയ വകുപ്പുകള്‍ പുനഃപരിശോധിക്കും

സെപ്തംബര്‍ 26നായിരുന്നു സമൂഹ മാദ്ധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് വിജയ് പി നായരുടെ ദേഹത്ത് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Read More »

ഏഴാച്ചേരിക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

മനുഷ്യന്റെ അവസ്ഥയെക്കുറിച്ച് എന്നും ഉത്ക്കണ്ഠപ്പെട്ടിട്ടുള്ള കവിയാണ് ഏഴാച്ചേരി രാമചന്ദ്രനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആവശ്യമുള്ള സന്ദർഭങ്ങളിലെല്ലാം മനുഷ്യനെ വർഗ പക്ഷപാതിത്വത്തോടെ കണ്ട കവിയാണ് അദ്ദേഹം. ജനതയാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന ഉറച്ച വിശ്വാസം ഏഴാച്ചേരിയുടെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്.

Read More »

വാളയാര്‍ കേസ് പുനരന്വേഷിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി ചെന്നിത്തല 

 പീഡനത്തിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അവരുടെ മാതാപിതാക്കള്‍ സെക്രട്ടറിയേറ്റ് മുന്നില്‍ നടത്തുന്ന സമരവേദി പ്രതിപക്ഷ നേതാവ് സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

Read More »

സ്പുട്നിക്-5 വികസിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ കോവിഡ് വാക്സിനുമായി റഷ്യ

സ്പുട്നിക്-5 വികസിപ്പിച്ചതിന് പിന്നാലെ രണ്ടാമത്തെ കോവിഡ് വാക്സിനുമായി റഷ്യ. പുതിയ വാക്സിന് ഒക്ടോബർ 15ന് റഷ്യ അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ടാണ് പുതിയ വാക്സിൻ വികസിപ്പിച്ചത്.

Read More »

രാജ്യത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം പതിവായി കുറയുകയാണ്. ഒരു മാസത്തിനുശേഷം, തുടര്‍ച്ചയായി രണ്ടാം ദിവസവും ചികിത്സയിലുള്ളവര്‍ 9 ലക്ഷത്തിനു താഴെയാണ്. നിലവില്‍ 8,83,185 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്.

Read More »

അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് പുതുക്കല്‍; പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു

വിദേശങ്ങളിൽ ആയിരിക്കെ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസ് (IDP) പുതുക്കുന്നതും ആയി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതികളിൽ, പൊതുജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിച്ചു.

Read More »

ജലജീവന്‍ മിഷന്‍: 21.42 ലക്ഷം കുടുംബങ്ങള്‍ക്ക്  കണക്ഷന്‍

കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്. പ്രാദേശികതലത്തില്‍ പഞ്ചായത്ത് സമിതിയാണ് കേരളത്തിന്റെ മിഷന്റെ കീഴ്ത്തല ഘടകം.

Read More »

വിവാദ പ്രസ്താവന: പ്രേമചന്ദ്രനെതിരേ നിയമനടപടിക്കൊരുങ്ങി മുഹമ്മദ് റിയാസ്

ശ്രീനാരായണ സർവ്വകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ എംപി നടത്തിയ വിവാദ പ്രസ്താവനയിൽ നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡണ്ട് പി എ മുഹമ്മദ് റിയാസ്. 

Read More »

നിഫ്റ്റി 12000 പോയിൻറ് മറികടക്കുമോ?

കഴിഞ്ഞു പോയ വാരം നിഫ്‌റ്റി ഏകദേശം 500 പോയിന്റാണ്‌ ഉയര്‍ന്നത്‌. 11,800ലെ പ്രതിരോധത്തെ ഭേദിച്ച നിഫ്‌റ്റി വെള്ളിയാഴ്‌ച 11,935 വരെ ഉയര്‍ന്നു. ഓഗസ്റ്റിലെ ഉയര്‍ന്ന നിലവാരത്തെ പിന്നിലാക്കിയാണ്‌ വിപണി കുതിച്ചത്‌.

Read More »