English हिंदी

Blog

private bus (2)

തിരുവനന്തപുരം: ഓഗസ്റ്റ് 1 മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം. നഷ്ടം സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. ബസ് ഓടാത്ത കാലത്തെ നികുതി ഒഴിവാക്കാന്‍ ജി ഫോം മോട്ടോര്‍വാഹനവകുപ്പിന് നല്‍കും.

Also read:  ലോകത്ത് കോവിഡ് ബാധിതര്‍ ഒരു കോടി ആറു ലക്ഷത്തിലേക്ക്; ഇന്ത്യയില്‍ 5,85,493 കോവിഡ് ബാധിതര്‍

കോവിഡ് പ്രതിസന്ധി മറികടക്കാനായി സര്‍ക്കാര്‍ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ പൊതുഗതാഗതം ആളുകള്‍ ഉപയോഗിക്കുന്നത് കുറച്ചതും ഇന്ധനവില വര്‍ധനവും സ്വകാര്യബസുകളെ നഷ്ടത്തിലാക്കുന്നുവെന്ന് ബസ്സുടമകള്‍ പറഞ്ഞു.