Web Desk
തിരുവനന്തപുരം: സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ മികച്ച വിജയം. സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള 13 വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ 56 വിദ്യാര്‍ത്ഥിനികള്‍ പരീക്ഷ എഴുതിയതില്‍ 54 വിദ്യാര്‍ത്ഥിനികളും വിജയിച്ച് ഉന്നത പഠനത്തിന് യോഗ്യത നേടി. കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലുള്ള 12 വിമണ്‍ ആന്‍റ് ചില്‍ഡ്രണ്‍ ഹോമുകളിലെ എല്ലാ കുട്ടികളും വിജയിച്ചു.
പ്രതികൂല സാഹചര്യത്തില്‍ നിന്നും ഹോമുകളില്‍ എത്തി എല്ലാ വിഷമങ്ങളും മാറ്റിവച്ച് പഠിച്ച് വിജയം നേടിയ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കും ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അഭിനന്ദനം അറിയിച്ചു.