പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്ന് പെണ്‍കുട്ടികളുടെ അമ്മ. സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചിട്ടില്ലെന്നും നീതി ലഭിക്കും വരെ തെരുവില്‍ സമരം ചെയ്യുമെന്നും ഇവര്‍ വ്യക്തമാക്കി.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നു. പോലീസിനും പ്രോസിക്യൂഷനും വീഴ്ച്ച പറ്റിയെന്നും പ്രോസിക്യൂഷന്‍ കേസ് വായിച്ച് കേള്‍പ്പിച്ചില്ലെന്നും അവര്‍ പറഞ്ഞു.
വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി ഉത്തരവ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസില്‍ പുനര്‍വിചാരണ നടത്താന്‍ നിര്‍ദേശം നല്‍കിയ കോടതി, തുടരന്വേഷണം ആവശ്യമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു.










