Web Desk
ഏഴ് സംസ്ഥാനങ്ങളില്‍ രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. 24 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കടുത്ത മത്സരം ഉണ്ടാകാനാണ് സാധ്യത കൂടുതല്‍.
മെയ് 26 ന് നടക്കേണ്ട രാജ്യസഭ തെരഞ്ഞെടുപ്പ് കോറോണയുടെ പശ്ചാത്തലത്തില്‍ നീട്ടി വെക്കുകയായിരുന്നു. ഗുജറാത്തില്‍ നാല് സീറ്റിലേക്കും രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 3 വീതം സീറ്റുകളിലേക്കും ജാര്‍ഖണ്ഡില്‍ 2 സീറ്റിലേക്കും മിസോറം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ ഓരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഗുജറാത്തില്‍ 3 സീറ്റുകളില്‍ വിജയിക്കാന്‍ ബി.ജെ.പിക്ക് രണ്ട് എം.എല്‍.എമാരുടെ കുറവുണ്ട്. കുതിര കച്ചവടം ആരോപിച്ചു കോണ്‍ഗ്രസ് എം.എല്‍.എ മാരെ രാജസ്ഥാനിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. തിരികെ എത്തുന്ന എം.എല്‍.എമാരുടെ തീരുമാനം നിര്‍ണായകമായിരിക്കും.