ന്യൂഡൽഹി: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് പ്രോട്ടോക്കോള്‍ ലംഘിച്ച സംഭവത്തില്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടി പ്രധാനമന്ത്രിയുടെ ഓഫീസ്. അബുദാബിയിലെ ഇന്ത്യന്‍ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസറോടാണ് റിപ്പോര്‍ട്ട് തേടിയത്.
മഹിള മോര്‍ച്ച നേതാവും പിആര്‍ കമ്പനി മാനേജരുമായ സ്മിത മേനോന് യുഎഇയില്‍ വച്ചു നടന്ന ഓഷ്യന്‍ റിം മന്ത്രിതല സമ്മേളനത്തില്‍ എങ്ങനെ പങ്കെടുത്തു എന്നതിനെക്കുറിച്ചാണ് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സ്മിത മേനോന് വി. മുരളീധരന്റെ നോമിനി അല്ലെന്നും തന്റെ നോമിനിയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പ്രതികരിച്ചിരുന്നു. സ്മിത മേനോന് സമ്മേളനത്തില്‍ പങ്കെടുത്തത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് കാട്ടി ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ പ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്.












