Web Desk
അബുദാബി: വന്ദേഭാരത് നാലാം ഘട്ട വിമാനങ്ങളില്‍ യു.എ.ഇ ഇന്ത്യൻ എംബസ്സിയുടെ നിയന്ത്രണം പൂർണ്ണമായി ഒഴിവാക്കി . യാത്രക്കാർക്ക് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് നേരിട്ട് ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
ഞായര്‍ വൈകിട്ട് ഏഴു മുതല്‍ നേരിട്ടുള്ള ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. നാട്ടിലേക്ക് പോകാനുള്ള വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ടിക്കറ്റ് നേരിട്ടെടുക്കാം. അതിനായി എംബസിയുമായി ബന്ധപ്പെടേണ്ടതില്ല. എയർ ഇന്ത്യ ഓഫീസുകളിൽ നിന്നും നേരിട്ടോ, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ ടിക്കറ്റിങ് ഏജന്‍റുമാർ വഴിയോ, എയർ ഇന്ത്യ വെബ്‌സൈറ്റ് വഴിയോ ടിക്കറ്റുകൾ എടുക്കാം. എയര്‍ ഇന്ത്യയുടെ വെബ്‌സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
അബുദാബി, അല്‍ ഐന്‍, ദുബായ്, ഷാര്‍ജ, റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ എന്നിവിടങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്നും ടിക്കറ്റുകൾ എടുക്കാവുന്നതാണ്. മറ്റൊരു മാനദണ്ഡങ്ങളും ഇല്ലാതെ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയായിരിക്കും ടിക്കറ്റുകൾ നൽകുന്നതിന് അവലംബിക്കുക.