English മലയാളം

Blog

trump vs biden

 

വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബൈഡന്‍-ട്രംപ് പോരാട്ടം കനക്കുന്നു. ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ ഫലം പ്രഖ്യാപിച്ച 223 സ്ഥലങ്ങളില്‍ ജോ ബൈഡനും 118 സ്ഥലങ്ങളില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും മുന്നിട്ടു നില്‍ക്കുന്നു.

Also read:  അവതാരകയുടെ ചോദ്യങ്ങള്‍ പക്ഷപാതം; ചാനല്‍ പുറത്തുവിടും മുന്‍പ് അഭിമുഖം പുറത്തുവിട്ട് ട്രംപ്

നിലവില്‍ ജോ ബൈഡനാണ് മുന്നിട്ടു നില്‍ക്കുന്നതെങ്കിലും അഭിപ്രായ സര്‍വ്വേകളില്‍ ബൈഡന് നേരിയ മുന്‍തൂക്കം പ്രവചിച്ച സംസ്ഥാനങ്ങളില്‍ മുന്നിലെത്തിയത് ട്രംപ് ക്യാംപില്‍ ആശ്വാസം നല്‍കുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ മണിക്കൂറില്‍ കൃത്യമായ ചിത്രം തെളിയും എന്നാണ് പ്രതീക്ഷ. എന്നാല്‍ തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് ലഭിക്കുന്ന വിവരം.

Also read:  സ്വര്‍ണക്കടത്ത് കേസ്: ഇടനിയലക്കാരനായ ഒരാള്‍ കൂടി അറസ്റ്റില്‍

ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളിങ് ആരംഭിച്ചത്. വൈറ്റ് ഹൗസിനു മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ തെരുവുകളില്‍ സംഘര്‍ഷം ഒഴിവാക്കാനായി ഇതിനകം 3600 സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

ഇലക്ടറല്‍ കോളേജുകളിലെ 538 അംഗങ്ങളില്‍ 270 പേരുടെ പിന്തുണയാണ് പ്രസിഡന്റിനു വേണ്ടത്.10 കോടി പേര്‍ നേരത്തെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോളിംഗ് പൂര്‍ണമാകുമ്പോള്‍ നൂറ്റാണ്ടിലെ ഏറ്റവും വലിയ വോട്ടിംഗ് ശതമാനം 2020 ല്‍ രേഖപ്പെടുത്തുമെന്നാണ് കണക്കുകൂട്ടല്‍. 2016ലേക്കാള്‍ 72 ശതമാനം വോട്ടുകളാണ് ഇതിനകം രേഖപ്പെടുത്തിയത്.