പകുതി നിരക്കിൽ ടിക്കറ്റ്, കോളടിച്ച് പ്രവാസി കുടുംബങ്ങൾ; ഏറ്റവും കുറഞ്ഞ നിരക്ക് ഈ റൂട്ടിൽ, അറിയാം വിശദമായി

expats-book-return-tickets-50-percent-off-usual-prices

മസ്‌കത്ത് : ശൈത്യകാല അവധി ചെലവഴിക്കാന്‍ നാടണഞ്ഞ പ്രവാസികള്‍ക്ക് മടങ്ങി വരാന്‍ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍. പുതുവര്‍ഷവും നാട്ടില്‍ ചെലവഴിച്ച് സ്‌കൂള്‍ തുറക്കും മുൻപ് മടങ്ങിയെത്തുന്നവര്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് പകുതി നിരക്കില്‍ നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. വരും ദിവസങ്ങളില്‍ ഒമാനിലെ ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ ക്ലാസുകള്‍ പുനഃരാരംഭിക്കും.
നാട്ടിലേക്കുള്ള നിരക്ക് കുറച്ചതിന് പിന്നാലെയാണ് മടക്ക യാത്രാ ടിക്കറ്റുകളും കുറഞ്ഞ നിരക്കില്‍ വിമാന കമ്പനികള്‍ ലഭ്യമാക്കിയിരിക്കുന്നത്. യാത്രക്കാര്‍ കുറഞ്ഞത് നിരക്ക് കുറയാനിടയാക്കി. അവസരം മുതലെടുത്ത് യുഎഇ ഉള്‍പ്പെടെ ഇതര ഗള്‍ഫ് നാടുകളിലെ പ്രവാസികള്‍ ഒമാന്‍ വഴി ടിക്കറ്റെടുത്തും യാത്ര ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിരക്ക് കോഴിക്കോട് – മസ്‌കത്ത് റൂട്ടിലും ഉയര്‍ന്ന നിരക്ക് തിരുവനന്തപുരം – മസ്‌കത്ത് റൂട്ടിലുമാണ്. 
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ജനുവരി ആറ് ഏഴിന് കോഴിക്കോട് നിന്ന് മസ്‌കത്തിലേക്ക് 38.735 റിയാലാണ് ടിക്കറ്റ് നിരക്ക്. കൊച്ചിയില്‍ നിന്ന് മസ്‌കത്തിലേക്ക് 44 റിയാലിന് വരെ ടിക്കറ്റുകളുണ്ട്. കണ്ണൂര്‍ സെക്ടറില്‍ നിന്നും 42.905 റിയാലിന് ടിക്കറ്റ് ലഭിക്കും. താരതമ്യേന ഉയര്‍ന്ന നിരക്കുള്ള തിരുവനന്തപുരത്ത് നിന്ന് മസ്‌കത്തിലെത്താനും 55.186 റിയാലിന് ടിക്കറ്റ് ലഭ്യമാണ്. സലാം എയര്‍ അടക്കം മുറ്റ ബജറ്റ് എയര്‍ലൈനിലും സമാന നിരക്കില്‍ ടിക്കറ്റുകളുണ്ട്. കോഴിക്കോട് നിന്ന് സലാലയിലേക്ക് 38 റിയാലും കൊച്ചിയില്‍ നിന്ന് 44.412 റിയാലുമാണ് നിരക്ക്. എന്നാല്‍, ജനുവരി ആദ്യ ദിവസങ്ങള്‍ കഴിഞ്ഞാല്‍ ടിക്കറ്റ് നിരക്ക് വീണ്ടും കുറയുന്നതായാണ് വെബ്‌സൈറ്റുകള്‍ നല്‍കുന്ന വിവരം.
അതേസമയം, ജനുവരി ആദ്യ വാരത്തില്‍ ഒമാനിലെ ഇന്ത്യന്‍ സ്‌കൂളുകളില്‍ ക്ലാസുകള്‍ പുഃനരാരംഭിക്കും. അതിനാല്‍ തന്നെ, സ്‌കൂള്‍ തുറക്കും മുൻപ് കുറഞ്ഞ ചെലവില്‍ പ്രവാസി മലയാളികള്‍ക്ക് മടങ്ങിവരാനാകും. കേരളത്തിന് പുറത്തുള്ള വിമാനത്താവളങ്ങളില്‍ നിന്നും കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഇത്തവണ അവധിയുടെ ആഴ്ചകള്‍ക്ക് മുൻപ് ഉയര്‍ന്ന ടിക്കറ്റ് ഈടാക്കിയിരുന്ന വിമാന കമ്പനികള്‍ പിന്നീട് നിരക്ക് കുറച്ചിരുന്നു. ഇതേ തുടര്‍ന്ന് ചെലവ് കുറഞ്ഞ യാത്ര പലപ്രവാസികള്‍ക്കും സാധ്യമായി. പലരും ക്രിസ്മസ്, പുതുവത്സര ആഘോഷത്തിനായി നാട്ടിലേക്ക് പോവുകയും ചെയ്തു. നിരവധി കുടുംബങ്ങളും അവധിക്കാലത്ത് നാടണഞ്ഞിട്ടുണ്ട്. ഇവരെല്ലാം തന്നെ വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.

Also read:  പാലപ്പിള്ളിയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES