English മലയാളം

Blog

FINAL1

 

തന്റെ 24ാം ഗ്രാന്‍സ്ലാം കിരീടമെന്ന സ്വപ്നം തകര്‍ന്ന് അമേരിക്കയുടെ സെറീനാ വില്ല്യംസ്. യു എസ് ഓപ്പണ്‍ വനിതാ വിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍ സീഡ് ചെയ്യാത്ത ബെലാറസിന്റെ വിക്ടോറിയാ അസരന്‍ങ്കയാണ് സെറീനയുടെ മോഹങ്ങള്‍ക്ക് തിരിച്ചടിയായത്. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം വന്‍ തിരിച്ചുവരവ് നടത്തിയാണ് മുന്‍ ആസ്ത്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍ രണ്ട് സെറ്റ് നേടി മല്‍സരവും വരുതിയിലാക്കിയത്. സ്‌കോര്‍ 6-1, 6-3, 6-3.

Also read:  ടി-20 ലോകകപ്പ് ഈ വര്‍ഷം സംഘടിപ്പിക്കുന്ന കാര്യം അനിശ്ചിതത്വത്തിലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

രണ്ട് തവണ ആസ്ത്രേലിയന്‍ ഓപ്പണ്‍ നേടിയ അസരന്‍ങ്ക 2013ന് ശേഷം ആദ്യമായാണ് ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഫൈനലില്‍ നാലാം സീഡ് ജപ്പാന്റെ നയോമി ഒസാക്കയാണ് അസരന്‍ങ്കയുടെ എതിരാളി. ഇന്ന് നടന്ന മറ്റൊരു സെമിയില്‍ അമേരിക്കയുടെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചാണ് 2018ലെ യു എസ് ഓപ്പണ്‍ ജേതാവു കൂടിയായ ഒസാക്ക ഫൈനലില്‍ കടന്നത്. സ്‌കോര്‍ 7-6, 3-6, 6-3.