Web Desk
ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് ഇപ്പോള്‍ കുറച്ചുകൂടി പ്രതീക്ഷയേകി ഐപിഎല്‍ റദ്ദാക്കില്ലെന്ന സൂചന നല്‍കിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റും മുന്‍ ക്രിക്കറ്റ് താരവുമായ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നടത്താനുള്ള എല്ലാ സാധ്യതകളും ബിസിസിഐ പരിശോധിച്ച് വരുന്നുണ്ട്. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ ഐപിഎല്‍ സംഘടിപ്പിക്കാന്‍ തയ്യാറാണെന്നും ഗാംഗുലി വ്യക്തമാക്കി. ഇതേക്കുറിച്ചു ബിസിസിഐയില്‍ അംഗമായ എല്ലാ അസോസിയേഷനുകള്‍ക്കും അദ്ദേഹം കത്തയക്കുകയും ചെയ്തു.