Web Desk
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. കുപ്രസിദ്ധ കുറ്റവാളിക്കായി നടത്തിയ തിരച്ചലിനിടെയില്‍ ഉണ്ടായ ഏറ്റുമുട്ടലിലാണ് പോലീസുകാര്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. പോലീസ് സൂപ്രണ്ടും സര്‍ക്കിള്‍ ഓഫീസറുമായ ദേവേന്ദ്ര മിശ്ര, സ്റ്റേഷന്‍ ഓഫീസര്‍ ശിവരാജ്പുര്‍ മഹേഷ് യാദവ്, ഒരു സബ് ഇന്‍സെപ്ടകടര്‍, അഞ്ച് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വികാസ് ദുബെ എന്ന കുറ്റവാളിയെ തേടി ബിക്രു ഗ്രാമത്തില്‍ നടത്തിയ റെയിഡിനിടെയാണ് ആക്രമണം ഉണ്ടായത്. 2001 ലെ രാജ്നാഥ് സിംഗിന്‍റെ മന്ത്രിസഭാംഗമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയാണ് വികാസ് ദുബെ. കൂടാതെ ദുബെയ്ക്ക് നേരെ 57 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നിര്‍ദേശം നല്‍കി. സംഭവത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു.