English हिंदी

Blog

siraj

 

സിഡ്‌നി: ദേശീയ ഗാനത്തിനിടെ തന്റെ കണ്ണ് നിറഞ്ഞത് അടുത്തിടെ മരിച്ച പിതാവിനെ ഓര്‍ത്തെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ദേശീയ ഗാനത്തിന്റെ സമയത്ത് ഞാന്‍ എന്റെ പിതാവിനെ ഓര്‍ത്തു. വൈകാരികമായിരുന്ന സന്ദര്‍ഭമായിരുന്നു അതെന്ന് സിറാജ് പറഞ്ഞു. ഇന്ത്യ- ആസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ് ദേശീയഗാനം മുഴങ്ങിയപ്പോഴാണ് സിറാജ് കണ്ണീരണിഞ്ഞത്.

‘താന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. അതിനാല്‍ ഇന്ന് അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നു’- സിറാജ് പറഞ്ഞു. മുഹമ്മദ് സിറാജ് ഓസ്‌ട്രേലിയയില്‍ ടീമിനൊപ്പം പരിശീലനത്തിനായിരിക്കുമ്പോഴായിരുന്നു കഴിഞ്ഞ നവംബറില്‍ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടത്. എന്നാല്‍ ആ സമയത്ത് ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ ഉളളതിനാല്‍ സിറാജിന് നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടി സിറാജ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.

Also read:  ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ബാക്കിപത്രം