Web Desk
യുഎഇയുടെ ആദ്യ ബഹിരാകാശ പേടകമായ ‘ഹോപ്പ് പ്രോബ് ചൊവ്വയിലേക്ക് വിക്ഷേപിക്കുന്നത് രാജ്യത്തിന് നിര്‍ണ്ണായക നിമിഷമാണെന്ന് യുഎഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ്സ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു. കൂടാതെ ഈ ദൗത്യം യുഎഇയുടെ കഴിഞ്ഞ 50 വര്‍ഷവും അടുത്ത 50 വര്‍ഷവും തമ്മിലുളള രണ്ട് വ്യത്യസ്ത കാലഘട്ടങ്ങള്‍ക്കിടയിലെ നിര്‍ണ്ണാക നിമിഷത്തിനാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
إطلاق الإمارات لمسبار الأمل إلى المريخ سيكون لحظة فاصلة بين تاريخين .. خمسين عاماً مضت .. وخمسين عاماً قادمة .. المسبار يمثل ثمرة مسيرة بناء الإنسان التي استمرت خمسين عاماً .. ونحمدالله أننا نرى ثمارها اليوم ونفرح بهم ونفاخر بهم دول العالم وشعوبه.. #العرب_إلى_المريخ pic.twitter.com/R0xsWd0lHO
— HH Sheikh Mohammed (@HHShkMohd) July 1, 2020
രാജ്യത്തെ മനുഷ്യ വികസനത്തിന്‍റെയും ഇച്ഛാശക്തിയുടെയും 50 വര്‍ഷത്തെ യാത്രയുടെ പ്രതിഫലനമാണ് ഹോപ്പ് വിക്ഷേപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂലൈ 15 ന് ഹോപ്പ് വിക്ഷേപണം ആരംഭിക്കും. ജപ്പാനിലെ തനേഗാഷിമ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് യുഎഇ സമയം (05:51:27, ജപ്പാന്‍ സമയം) ചൊവ്വയിലേക്ക് 495,000,000 കിലോമീറ്റര്‍ യാത്ര ആരംഭിക്കുന്നത്. 1971 ല്‍ എമിറേറ്റ്‌സ് യൂണിയന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന 2021 ന്‍റെ ആദ്യ പാദത്തില്‍ ദൗത്യവാഹനം റെഡ് പ്ലാനറ്റിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. അറബിയില്‍ അല്‍ അമല്‍ എന്ന് വിളിക്കപ്പെടുന്ന ഹോപ്പ് പ്രോബ് ചൊവ്വയുടെ അന്തരീക്ഷത്തെയും അതിന്‍റെ പാളികളെയും കുറിച്ച് പൂര്‍ണ്ണമായ ചിത്രം നല്‍കുന്ന ആദ്യത്തെ പേടകമാകും ഹോപ്പ്.
اطلعت على الاستعدادات النهائية لاطلاق أول مسبار عربي إسلامي لكوكب المريخ … يفصلنا أسبوعين عن أول مهمة عربية للكوكب الأحمر .. ترقبنا لهذه اللحظة عظيم .. وفخرنا لا يوصف .. وإيماننا بشبابنا يزيد يوماً عن يوم … #العرب_إلى_المريخ pic.twitter.com/TBrhvrVs6N
— HH Sheikh Mohammed (@HHShkMohd) July 1, 2020











