Web Desk
ലോകത്ത് ആദ്യമായി നിര്‍ജ്ജീവമാക്കിയ കോവിഡ് വാക്‌സിന്‍റെ മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങി യുഎഇ. അബുദാബിയും ബീജിങ്ങും തമ്മില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിങ്ങ് ചടങ്ങിനെ തുടര്‍ന്നാണ് എമിറേറ്റിലെ ആരോഗ്യ വിഭാഗം അധികൃതര്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെ് ക്ലിനിക്കല്‍ സഹകരണ കരാറില്‍ ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സിനോഫാറം ചൈന നാഷണല്‍ ബയോടെക് ഗ്രൂപ്പും (സിഎന്‍ബിജി) അബുദാബി ആസ്ഥാനമായുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് – ക്ലൗഡ് കമ്പ്യൂട്ടിംഗ് കമ്പനിയായ ഗ്രൂപ്പ് 42 (ജി 42) ഉം തമ്മില്‍ ഒപ്പിട്ടു. യുഎഇയിലെ ക്ലിനിക്കല്‍ ട്രയല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് അബുദാബി ആരോഗ്യവകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ ജി 42 നേതൃത്വം നല്‍കും.
യുഎഇയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ്, അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഹമീദ്, യുഎഇയിലെ ചൈനീസ് അംബാസഡര്‍ നി ജിയാന്‍, എമിറേറ്റ്‌സ് റെഡ് ക്രസന്റിന്‍റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്രൂയി, ആരോഗ്യവകുപ്പിന്‍റെ ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍കാബി എന്നിവര്‍ പങ്കെടുത്തു. പുതിയ സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിനും പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിനും, നയങ്ങള്‍ വികസിപ്പിക്കുന്നതിനും കൂടാതെ കര്‍ശനമായ ഗവേഷണങ്ങള്‍ നടത്തുന്നതിനുമായി ഗവണ്‍മെന്‍റെും സ്വകാര്യമേഖലയും മുന്‍പത്തേക്കാള്‍ കൂടുതല്‍ പങ്കാളിത്തത്തോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് കോവിഡിന്‍റെ ഭീഷണിയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനുമായി സംയുക്ത സഹകരണത്തിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി പ്രതിജ്ഞാബദ്ധരായ ലോക രാജ്യങ്ങള്‍, നൂതന സ്ഥാപനങ്ങള്‍, പ്രതിഭാധനരായ വ്യക്തികള്‍ എന്നിവരുടെ എല്ലാ സംഭാവനകളെയും യു.എ.ഇ സ്വാഗതം ചെയ്യുന്നതെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു.
ഗുരുതരമായ പ്രതികൂല പ്രതികരണങ്ങളൊന്നും കാണിക്കാതെ സിനോഫാറം സിഎന്‍ബിജി നിര്‍ജ്ജീവമാക്കിയ വാക്‌സിന്‍ ഇതിനകം തന്നെ ക്ലിനിക്കല്‍ പരീക്ഷണത്തിന്‍റെ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി. 2020 ന്‍റെ അവസാനത്തോടെ അല്ലെങ്കില്‍ 2021 ന്‍റെ തുടക്കത്തില്‍ വിപണിയില്‍ എത്തിക്കുന്ന തരത്തില്‍ സുരക്ഷിതവും ഫലപ്രദവുമായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുളള ശ്രമങ്ങള്‍ വേഗത്തിലാക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഗ്രൂപ്പ് 42 ന്‍റെയും സിനോഫാറം സിഎന്‍ബിജിയുടെയും സംയുക്ത സഹകരണത്തിലൂടെയാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.