Web Desk
ഇന്ത്യയുടെ അറ്റോര്‍ണി ജനറലായി കെ.കെ. വേണുഗോപാലിനെ ഒരു വർഷത്തേക്ക് പുനര്‍നിയമിച്ചു. ഇതുസംബന്ധിച്ച കേന്ദ്ര സര്‍ക്കാറിന്‍റെ നിര്‍ദേശത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കി. 2017ല്‍ ആണ് കെ.കെ. വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയി നിയമിതനായത്. മൂന്ന് വര്‍ഷത്തേക്ക് ആയിരുന്നു നിയമനം.
കാലാവധി പൂര്‍ത്തിയാകാനിരിക്കേ പദവിയില്‍ തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു.റഫാല്‍ ഇടപാട് ഉള്‍പ്പടെയുള്ള നിര്‍ണായക കേസുകളില്‍ കേന്ദ്ര സര്‍ക്കാറിന് പ്രതിരോധം തീര്‍ക്കാന്‍ കെ.കെ. വേണുഗോപാലിന് സാധിച്ചിരുന്നു. ഇന്ത്യയുടെ അറ്റോര്‍ണി ജനറല്‍ പദവിയിലെത്തുന്ന ആദ്യ മലയാളി ആണ് ഇദ്ദേഹം.