തൊഴില്‍ മേഖലയില്‍ ഗുണകരമായ കീഴ് വഴക്കങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴിലാളി അനുകൂല സാഹചര്യം വളര്‍ത്തിയെടുക്കുന്നതിനും പുതിയ നിയമങ്ങള്‍ സഹായകരമാകും
അബുദാബി : യുഎഇയിലെ പുതിയ തൊഴില്‍ നിയമങ്ങളെ തുടര്‍ന്ന് ആരോഗ്യകരവും സുസ്ഥിരവുമായ തൊഴിലുടമ-തൊഴിലാളി ബന്ധം നിലനിര്‍ത്താന്‍ കര്‍ശന നടപടികളാണ് തൊഴില്‍ മന്ത്രാലയം സ്വീകരി ച്ചിരിക്കുന്നത്.
വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റം അനുസരിച്ച് എല്ലാ തൊഴിലാളികള്‍ക്കും കൃത്യമായി വേതനം ലഭ്യമാകുന്നു ണ്ടോ എന്ന പരിശോധനകള്‍ നടത്തും. നിശ്ചിത ദിവസം ശമ്പളം നല്‍കാത്ത കമ്പനികളേയും സ്ഥാപ നങ്ങളേയും കണ്ടെത്തി ഇവര്‍ക്ക് മുന്നറിയിപ്പുകളും പിന്നീട് ശിക്ഷയും നല്‍കും.
മുന്നറിയിപ്പിന്റെ ഭാഗമായി ആദ്യം റിമൈന്‍ഡറാണ് അയയ്ക്കുക. നിശ്ചിത ദിവസം കഴിഞ്ഞ് 17 ദിവസ ങ്ങള്‍ക്കു ശേഷവും ശമ്പളം നല്‍കിയില്ലെങ്കില്‍ ഇവരുടെ പുതിയ തൊഴില്‍ പെര്‍മിറ്റുകള്‍ നിര്‍ത്തലാ ക്കും. 50ല്‍ അധികം തൊഴിലാളികള്‍ ഉള്ള കമ്പനികളില്‍ തൊഴില്‍ മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോ ഗസ്ഥര്‍ ഇന്‍സ്‌പെക്ഷന്‍ നടത്തും.
മുപ്പതു ദിവസം കഴിഞ്ഞും ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രോസിക്യൂഷന്‍
മുപ്പതു ദിവസം കഴിഞ്ഞും ശമ്പളം നല്‍കിയില്ലെങ്കില്‍ പ്രോസി ക്യൂഷനിലേക്ക് നിയമ നടപടികള്‍ക്കായി പോകും 500 തൊഴിലാ ളികളില്‍ കൂടുതലുള്ള കന്വനികള്‍ക്ക് മേല്‍ കര്‍ശന നിരീക്ഷ ണം ഉണ്ടാകും. മൂന്നു മാസങ്ങളോളം വേതനം നല്‍കാത്ത കമ്പ നികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുകയില്ല. തുടര്‍ ന്ന് ഇവര്‍ക്കെതിരെ പ്രോസീക്യൂഷന്‍ നടപ ടി സ്വീകരിക്കും.