അബുദാബി ബിഗ് ടിക്കറ്റിലെ പ്രതിവാര നറുക്കെടുപ്പിലെ ഒരു കോടി വീണ്ടും മലയാളി എടുത്ത ടിക്കറ്റിന്
അബുദാബി : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ അഞ്ചു ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ ) മലയാളി എടുത്ത ടിക്കറ്റിന് . മലപ്പുറം വളാഞ്ചേരി സ്വദേശി സെയ്ദാലിക്കാണ് ഈ ഭാഗ്യം.
കിട്ടുന്ന തുക സെയ്ദാലിയും സുഹൃത്തുക്കളായ മറ്റ് ഒമ്പത് പേരും ചേര്‍ന്ന് പങ്കിടും. ഇതില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളുമുണ്ട്
500 ദിര്‍ഹം ( ഏകദേശം 10,000) രൂപ മുടക്കിയാണ് ഇവര്‍ ബിഗ് ടിക്കറ്റ് എടുത്തത്. 100 മുതല്‍ 25 ദിര്‍ഹം വരെ ഒരോരുത്തരും നല്‍കിയത് വ്യത്യസ്ത തുകകളാണ്. സമ്മാനം ഇതിന് ആനുപാതികമായി വീതിക്കുമെന്ന് സെയ്താലി പറഞ്ഞു.
അബുദാബിയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ പാചകക്കാരനാണ് സെയ്താലി. മുപ്പതു വര്‍ഷമായി ഇവിടെ തന്നെയാണ് ജോലി നോക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പും സെയ്താലി എടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. അന്ന് പതിനഞ്ച് പേര്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തത്. ഇതിന്റെ പണം കൊണ്ടാണ് വീടു വെച്ചതെന്നും ഇപ്പോള്‍ കിട്ടുന്ന തുക ഉപയോഗിച്ച് നാട്ടില്‍ മടങ്ങി എത്തുമ്പോള്‍ എന്തെങ്കിലും സംരംഭം തുടങ്ങണമെന്നാണ് ആഗ്രഹമമെന്നും സെയ്ദാലി പറയുന്നു.
ഭാഗ്യം തുണച്ച് പണം ലഭിച്ചെങ്കിലും ഇപ്പൊഴത്തെ തൊഴില്‍ തുടരാന്‍ തന്നെയാണ് സെയ്ദാലിയുടെ പദ്ധതി.
കഴിഞ്ഞ 20 വര്‍ഷമായി താന്‍ എല്ലാ മാസവും നറുക്കെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാറുണ്ടെന്നും. പലരും ചേര്‍ന്ന് എടുക്കുന്ന ടിക്കറ്റില്‍ പങ്കാളിയാകുകയാണ് പതിവെന്നും സെയ്ദാലി പറഞ്ഞു.