Web Desk
ലഡാക്ക്: ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ വീണ്ടും ഏറ്റുമുട്ടല്‍. സുരക്ഷാസേനയും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചു. അനന്ത്നാഗിലെ വാഗ്മ പ്രദേശത്തായിരുന്നു സംഭവം. വാഗ്മ പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേനയും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് രണ്ട് ഭീകരരെ വധിച്ചത്.
Jammu & Kashmir: Two terrorists who had killed a CRPF personnel & a 5-year-old boy three days earlier, killed in an encounter at Waghama area of Anantnag today. (Visuals deferred by unspecified time) https://t.co/4A6NLd5ikt pic.twitter.com/k3Yg4vvcg0
— ANI (@ANI) June 30, 2020
ഒളിച്ചിരുന്ന ഭീകരരില്‍ ബീജ്പഹാരയിൽ സിആര്‍പിഎഫ് ജവാന്മാര്‍ക്ക് നേരെ ആക്രമണം നടത്തിയ ജമ്മു കശ്മീർ ഇസ്ലാമിക് സ്റ്റേറ്റിലെ സാഹിദ് ദാസ് എന്ന ഭീകരനും ഉള്‍പ്പെട്ടിരുന്നു. ഇയാളെ സേന വധിച്ചതായും മറ്റുളളവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായും സെെന്യം വ്യക്തമാക്കി. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് ബീജ്പഹാരയിൽ പട്രോളിംങ്ങ് നടത്തിയിരുന്ന ഉദ്യോഗസ്ഥര്‍ക്കുനേരെ നടന്ന ആക്രമണത്തിൽ സിആർപിഎഫ് ജവാനും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു.