English हिंदी

Blog

WhatsApp Image 2020-06-23 at 10.04.43 AM

Web Desk

വാഷിങ്ടണ്‍ ഡിസി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അമേരിക്കയിലേക്കുള്ള തൊഴില്‍ വിസകള്‍ നിയന്ത്രിക്കാനുള്ള ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ഈ വര്‍ഷം അവസാനം വരെയാണ് നിയന്ത്രണം. എച്ച്1ബി,എച്ച് 2ബി, എല്‍ 1, ജെ 1 തുടങ്ങിയ വിസകളാണ് താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നത്. ഐ.ടി പ്രൊഫഷണലുകള്‍ മുതല്‍ നിലവില്‍ വിസയുള്ളവരുടെ ഉറ്റബന്ധുക്കള്‍ക്ക് വരെ വിസ തടയുന്നതാണ് ഉത്തരവ്. അതേസമയം ഭക്ഷ്യ സംസ്‌കരണ മേഖലയിലുള്ളവര്‍ക്കും സര്‍വകലാശാല അധ്യാപകര്‍ക്കും വിസ ലഭിക്കും.

Also read:  ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്റെ അഭിമുഖം ; നികേഷ് കുമാറിനെതിരെ സ്വമേധയാ കേസെടുത്ത് പൊലീസ്

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് എച്ച്1ബി വിസയില്‍ ജോലിചെയ്തിരുന്ന ഒട്ടേറെ ഇന്ത്യക്കാര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. നിയന്ത്രണം പിന്‍വലിക്കാതെ എച്ച് 1ബി വിസയുള്ള വിദേശികള്‍ക്ക് അമേരിക്കയില്‍ തിരികെ പ്രവേശിക്കാനാകില്ല. ലോകത്താകമാനം കോവിഡ്-19 പടര്‍ന്നതോടെ പതിവ് വിസ സേവനങ്ങളെല്ലാം മാസങ്ങള്‍ക്ക് മുന്‍പേ യുഎസ് നിര്‍ത്തിവച്ചിരുന്നു.

Also read:  വിപ്പ് ലംഘനം; വിശദീകരണം തേടി സ്പീക്കർ

മൂന്ന് വര്‍ഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കന്‍ ഭരണകൂടം. കോവിഡിന്‍റെ പശ്ചാത്തലത്തിലും അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണത്തിന്‍റെയും ഭാഗമായാണ് വിസാ നിയന്ത്രണത്തിനുള്ള ഉത്തരവില്‍ ഒപ്പുവയ്ക്കുന്നതെന്ന് ട്രംപ് പ്രതികരിച്ചിരുന്നു.